l o a d i n g

വേള്‍ഡ്

മാവേലിക്കര സ്വദേശി വിനോദ് പിള്ള അയര്‍ലന്‍ഡില്‍ 'പീസ് കമ്മീഷണര്‍': ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായി, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ മാവേലിക്കര സ്വദേശി വിനോദ് പിള്ള 'പീസ് കമ്മീഷണര്‍' ആയി നിയമിതനായി. 25 വര്‍ഷത്തിലേറെയായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി സേവനങ്ങള്‍ക്കുള്ള അര്‍ഹമായ അംഗീകാരമാണിത്.

ഐറിഷ് സര്‍ക്കാരിന്റെ നീതിന്യായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതിന്യായ മന്ത്രിയാണ് പീസ് കമ്മീഷണര്‍മാരെ നിയമിക്കുന്നത്. ഈ നിയമനത്തിന് സാധാരണയായി ഒരു നിശ്ചിത കാലാവധി നിശ്ചയിക്കാറില്ല, പകരം ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നിടത്തോളം കാലം പദവിയില്‍ തുടരാന്‍ സാധിക്കും.

നിയമപരമായ പ്രഖ്യാപനങ്ങള്‍ എടുക്കല്‍: സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക നിയമപരമായ പ്രഖ്യാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, സാക്ഷ്യപ്പെടുത്തല്‍, ഔദ്യോഗിക രേഖകളിലെ ഒപ്പുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുക, സമാധാനം ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ അറസ്റ്റ് വാറന്റുകള്‍ നല്‍കാനുള്ള അധികാരം ഉള്‍പ്പെടെയുള്ള സമാധാനപരമായ ഇടപെടലുകള്‍ നടത്തല്‍ എന്നിവയാണ് ചുമതലതള്‍.

ഈ സേവനങ്ങള്‍ അയര്‍ലന്‍ഡിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാണ്. വിനോദ് പിള്ളയുടെ നിയമനം, പ്രത്യേകിച്ചും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും മലയാളി പ്രവാസികള്‍ക്കും അവരുടെ നിയമപരമായ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യത്തില്‍ വലിയ ആശ്വാസമാകും.

കോണ്‍സുലാര്‍ സേവനങ്ങള്‍, കമ്മ്യൂണിറ്റി പരിപാടികള്‍, കായിക സംഘടനകളിലെ നേതൃത്വം എന്നിവയിലൂടെ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും ഐറിഷ് സമൂഹത്തിനും ഇടയില്‍ ഐക്യവും ധാരണയും വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ കേരള ഹൗസ് അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍, നാസ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഭാര്യ രേണു, മക്കളായ ഗായത്രി, പൂജ എന്നിവരുമൊത്ത് ഡബ്ലിനിലാണ് വിനോദ് പിള്ള താമസിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026