l o a d i n g

കായികം

മലപ്പുറം എഫ്‌സിയുടെ പുതിയ ജഴ്‌സി പുറത്തിറക്കി, മെസ്സിയുടെ സന്ദര്‍ശനം: എംഎഫ്‌സി മാധ്യമപ്രവര്‍ത്തകരുടെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

മലപ്പുറം: സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ്‌സി ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരുമെന്ന്
ടീം പ്രമോട്ടര്‍മാര്‍ പറഞ്ഞു. ഇതിനായി വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഇനിയും കളിക്കാര്‍ ടീമിലെത്തും. മെസ്സിയുടെയും അര്‍ജന്റിന ടീമിന്റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് തിരൂരില്‍ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. മലപ്പുറത്ത് ടീം മാനേജ്‌മെന്റും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ സ്‌നേഹ സംഗമത്തിലാണ് ഇക്കാര്യമറിയിച്ചത്.

ചടങ്ങില്‍ സീസണ്‍ 2 ലെ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളിന് നല്‍കിക്കൊണ്ട് മലപ്പുറം എംഎസ്പി കമാന്‍ഡന്റ് കെ.സലീം ഐപിഎസ് ആണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. ചിഫ് പ്രമോട്ടര്‍ ആഷിഖ് കൈനിക്കര അധ്യക്ഷത വഹിച്ചു.
പ്രമോട്ടര്‍മാരായ അജ്മല്‍ ബിസ്മി. ജംഷീദ് പി ലില്ലി സിഇഒ അരുണ്‍ മനു, മീഡിയ കോഡിനേറ്റര്‍ മുജീബ് താനാളൂര്‍, മാനേജര്‍ ഡാനിഷ് ഹൈദ്രോസ്. ക്ലബ്ബ്
നിര്‍വഹണ സമിതി അംഗം ഷാഹിര്‍ മണ്ണിങ്ങല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് എസ് മഹേഷ് കുമാര്‍, സെക്രട്ടറി വി പി നിസാര്‍ , പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നിര്‍വഹണ സമിതി അംഗം വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

മലപ്പുറം എഫ്‌സി നടത്തിയ സ്‌നേഹ സംഗമത്തില്‍ ടീമിന്റെ പുതിയ ജഴ്‌സി പത്രപ്രവര്‍ത്ത യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളിന് നല്‍കി മലപ്പുറം എംഎസ്പി കമാന്‍ഡന്റ് കെ സലീം ഐപിഎസ് പ്രകാശനം ചെയ്യുന്നു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026