l o a d i n g

വേള്‍ഡ്

അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ; കാബൂളില്‍ എംബസി തുറക്കും

Thumbnail

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസ് ഉടന്‍ എംബസിയായി ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചു. താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ സുപ്രധാന തീരുമാനം.

അഫ്ഗാനിസ്ഥാനുള്ള സഹായങ്ങള്‍ ഇന്ത്യ വര്‍ദ്ധിപ്പിക്കും. 20 ആംബുലന്‍സുകള്‍, ഭക്ഷ്യ സഹായം, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍ മെഷീനുകള്‍ എന്നിവ നല്‍കും. അഫ്ഗാന്‍ പൗരന്മാര്‍ക്കുള്ള വിസ നടപടികള്‍ ലഘൂകരിക്കുകയും വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയ്ക്ക് ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.

ഇന്ത്യയുമായി നല്ല ബന്ധമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നതെന്ന് ആമിര്‍ ഖാന്‍ മുത്താക്കി പറഞ്ഞു. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും, അഫ്ഗാന്‍ മണ്ണ് മറ്റൊരാള്‍ക്കെതിരെയും ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നതിനിടെ, പാകിസ്ഥാന്‍ കാബൂളില്‍ വ്യോമാക്രമണം നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു പിന്നാലെ പാക് നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Latest News

 പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
June 18, 2026
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026