l o a d i n g

കായികം

അരാംകോയുടെ കായിക വിസ്മയം: തിരമാലയുടെ രൂപത്തില്‍ സ്റ്റേഡിയം വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ദമാം- നിര്‍മ്മാണ രംഗത്തും കായിക നവീകരണത്തിലും സൗദി അറേബ്യയുടെ മുന്നേറ്റം വിളിച്ചോതി, അരാംകോ തങ്ങളുടെ പുതിയ വാസ്തുവിദ്യാ വിസ്മയം പ്രഖ്യാപിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍-ഖോബാറില്‍ നിര്‍മ്മിക്കുന്ന പുതിയ ലോകോത്തര സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന കടല്‍ത്തിരമാലകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. സൗദിയുടെ സമുദ്രത്തനിമയെ പ്രതിഫലിക്കുകയും, കായിക വികസനത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാകുകയും ചെയ്യുന്ന സംരംഭമാണിത്.

800,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 47,000-ത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. 9,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. ഇതോടെ ഈ മേഖലയിലെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളിലൊന്നായി ഇത് മാറും.

കാര്യക്ഷമമായ ഉപകരണ നിയന്ത്രണം സാധ്യമാക്കുന്ന സ്മാര്‍ട്ട് ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം സ്റ്റേഡിയത്തിലുണ്ട്. കൂടാതെ 5G നെറ്റ്വര്‍ക്ക്, വൈഫൈ 7 ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ആശയവിനിമയ സാങ്കേതികവിദ്യകളും ഇവിടെ സജ്ജീകരിക്കുന്നു. തീപിടുത്തം നേരത്തെ തിരിച്ചറിയുന്നതിനും സ്വയം തീ അണക്കുന്നതിനുമുള്ള സംയോജിത ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം , പാറ്റേണുകള്‍ വിശകലനം ചെയ്യാനും സംഭവങ്ങളോട് പ്രതികരിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കുന്ന ക്യാമറ നിരീക്ഷണ സംവിധാനം എന്നിവ സ്റ്റേഡിയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നാല് ഭീമന്‍ സ്‌ക്രീനുകള്‍, പൊതുസ്ഥലങ്ങളില്‍ എട്ട് സ്‌ക്രീനുകള്‍, കൂടാതെ വിവിധ സ്ഥലങ്ങളിലായി 648-ല്‍ അധികം സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ വിഷ്വല്‍ നെറ്റ് വര്‍ക്ക് സംവിധാനം സവിശേഷമായ കാഴ്ചാനുഭവം ഉറപ്പാക്കും. പരമാവധി സുഖസൗകര്യങ്ങള്‍ക്കായി, ഓരോ സീറ്റിനും ഒന്നുവീതം 57,000 എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിക്കുന്നുണ്ട്. സ്മാര്‍ട്ട് താപനില നിയന്ത്രണ സംവിധാനവും ഇതിലുണ്ട്. 10,000 ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ള സംയോജിത ജലശുദ്ധീകരണ, സംഭരണ സംവിധാനവും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ 30% കൂടുതലായി 4,000 ലക്‌സ് വരെയുള്ള ലൈറ്റിംഗ് സംവിധാനം ലൈവ് ബ്രോഡ്കാസ്റ്റിംഗ് നിലവാരം വര്‍ധിപ്പിക്കുകയും കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം നല്‍കുകയും ചെയ്യും.

2027-ലെ എഎഫ്സി ഏഷ്യന്‍ കപ്പ് ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ക്കും 2034-ലെ ഫിഫ ലോകകപ്പിനും ഈ സ്റ്റേഡിയം വേദിയാകാന്‍ സാധ്യതയുണ്ട്.

Photo

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026