l o a d i n g

വേള്‍ഡ്

ജപ്പാന് വനിതാപ്രധാനമന്ത്രി വരുന്നു, ഇറാനില്‍ തീവ്രവാദികള്‍ക്ക് തൂക്കുകയര്‍: ലോകവാര്‍ത്തകള്‍ ചുരുക്കത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2025

സനേ തകൈച്ചി ഭരണകക്ഷി നേതാവ്; ആദ്യ വനിതാ പ്രധാനമന്ത്രിയാകാന്‍ സാധ്യത

ടോക്യോ- ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍.ഡി.പി) നേതാവായി സനേ തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ അധികാരമേല്‍ക്കാന്‍ സാധ്യതയേറി. ശനിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ തകൈച്ചി മുന്‍ പ്രധാനമന്ത്രി ജുനിചിറോ കൊയ്സുമിയുടെ മകനായ ഷിന്‍ജിറോ കൊയ്സുമിയെ പരാജയപ്പെടുത്തി. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇറാന്‍ ആറ് തീവ്രവാദികളെ തൂക്കിലേറ്റി

ടെഹ്‌റാന്‍- തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ സായുധാക്രമണങ്ങള്‍ നടത്തിയ ആറ് പോരാളികളെ തൂക്കിലേറ്റിയതായി ഇറാന്‍ അറിയിച്ചു. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വധശിക്ഷ രാജ്യം ഊര്‍ജിതപ്പെടുത്തുന്നതിനിടെയാണ് ഈ നടപടി. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നിരവധി സായുധ ഓപ്പറേഷനുകളിലും ബോംബാക്രമണങ്ങളിലും ഏര്‍പ്പെട്ട 'ആറ് വിഘടനവാദ തീവ്രവാദികള്‍ക്കുള്ള' വധശിക്ഷ ശനിയാഴ്ച പുലര്‍ച്ചെ നടപ്പാക്കിയതായി ജുഡീഷ്യറിയുടെ മിസാന്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.

ഇന്തോനേഷ്യ: സ്‌കൂള്‍ കെട്ടിടം തകര്‍ന്നുള്ള മരണം 14 ആയി

ജാവ-ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലെ ബോര്‍ഡിംഗ് സ്‌കൂള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ മരണസംഖ്യ 14 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. സിദോവാര്‍ജോ നഗരത്തിലെ അല്‍-ഖോസിനി ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിലെ കെട്ടിടമാണ് തകര്‍ന്നത്. അപകടസമയത്ത് ഭൂരിഭാഗവും കൗമാരക്കാരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളിനുള്ളില്‍ ഉണ്ടായിരുന്നു.

ഗാസ ഫ്‌ളോട്ടില്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുപണിമുടക്ക്

റോം- ഇസ്രായേല്‍ തടഞ്ഞ 'ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലക്ക്' ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറ്റലിയില്‍ പൊതുപണിമുടക്ക് നടന്നു. ഗാസയിലെ പലസ്തീനക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കവെയാണ് കപ്പല്‍വ്യൂഹത്തെ ഇസ്രായേല്‍ തടഞ്ഞത്. 'ഫ്‌ളോട്ടില്ലയുടെ സംരക്ഷണത്തിനും വംശഹത്യ തടയുന്നതിനുമായി' നിരവധി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ വെള്ളിയാഴ്ച ലക്ഷക്കണക്കിന് ആളുകളാണ് ഇറ്റലിയിലെ തെരുവുകളില്‍ പ്രതിഷേധിച്ചത്.

കരീബിയന്‍ കടലില്‍ വീണ്ടും ഡ്രഗ് ബോട്ടിന് നേരെ പ്രഹരം

വെനസ്വേല- കരീബിയന്‍ കടലില്‍ മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരു ബോട്ടിന് നേരെ നാലാമത്തെ 'ലെതല്‍ കൈനറ്റിക് സ്‌ട്രൈക്ക്' നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തി. വെനസ്വേലന്‍ തീരത്തിനടുത്താണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച എക്സിലെ പോസ്റ്റില്‍ ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഈ കപ്പല്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നും, കപ്പലിലുണ്ടായിരുന്നവര്‍ 'നാര്‍ക്കോ-ടെററിസ്റ്റുകള്‍' ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026