l o a d i n g

വേള്‍ഡ്

മാഞ്ചസ്റ്ററില്‍ ജൂതപള്ളിക്ക് സമീപം ഉണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു, അക്രമിയെ വെടിവച്ചു കൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

മാഞ്ചസ്റ്റര്‍: ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂര്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ ഉണ്ടായ കാര്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലും കത്തിക്കുത്തിലും ജൂത സമൂഹത്തില്‍പ്പെട്ട രണ്ട് പേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം നടത്തിയയാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിന് (ജൂതപ്പള്ളി) സമീപമാണ് ആക്രമണം നടന്നത്. ആക്രമണകാരി സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍, 35-കാരനായ ജിഹാദ് അല്‍-ഷാമി ആണെന്ന് മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ഇയാള്‍ ഒരു ഉപകരണം ധരിച്ചിരുന്നുവെങ്കിലും, അത് പ്രവര്‍ത്തനക്ഷമമല്ലായിരുന്നു എന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

സംഭവത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ച പോലീസ്, ആക്രമണത്തിന് പിന്നിലെ പ്രേരണ എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.

ഈ ആക്രമണം ജൂത സമൂഹത്തിന് നേരെയുള്ള 'അതിക്രമം' മാത്രമല്ല, 'മനുഷ്യത്വത്തിന്റെ അടിത്തറക്കും അനുകമ്പയുടെ മൂല്യങ്ങള്‍ക്കും' നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യ റബ്ബി എഫ്രയീം മിര്‍വിസ് പ്രതികരിച്ചു. 'ഇങ്ങനെയൊരു ദിവസം ഉണ്ടാകില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു, എങ്കിലും ഇത് സംഭവിക്കുമെന്ന് ഉള്ളിന്റെ ഉള്ളില്‍ ഞങ്ങള്‍ക്കറിയാമായിരുന്നു,' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു' എന്നും, ഈ ആക്രമണം 'യഹൂദ വിരോധത്തെ നേരിടാന്‍' ആളുകളെ പ്രേരിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026