l o a d i n g

കായികം

മലപ്പുറം പ്രീമിയര്‍ ലീഗ്: സീസണ്‍ 6ന് നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്‌നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന MPL സീസണ്‍ 6 മത്സരങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) തുടക്കം കുറിക്കും! മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള പന്ത്രണ്ടു ഫ്രാന്‍ഞ്ചസി ടീമുകള്‍ ടൂര്‍ണമെന്റ്ല്‍ മാറ്റുരക്കും. ദമ്മാം കാനു ഫ്‌ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങള്‍ അരങ്ങേറുക. ദേശീയ, സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ താരങ്ങള്‍ ഐക്കണ്‍ താരങ്ങള്‍ ആയി വരുന്ന ടൂര്‍ണമെന്റ് ല്‍ ഇരുനൂറോളം കളിക്കാര്‍ വിവിധ ടീമുകള്‍ക്കായി ജഴ്സ്സി അണിയും. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ universal Inspection Company_UIC ആണ് ടൂര്‍ണമെന്റ് ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.

ടൂര്‍ണമെന്റിന്റെ ജഴ്സ്സി പ്രകാശനവും, ട്രോഫി ലോന്‍ഞ്ചിംങ്ങും അല്‍- കോബാര്‍ 'Crown Plaza' ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ടൂര്‍ണമെന്റിന്റെ മുഖ്യ പ്രയോജകരായ UIC,_MD_യും ഗിന്നസ് ലോക ജേതാവുമായ ബദറുദീന്‍ അബ്ദുല്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇവന്റ് പ്രയോജകര്‍ ആയ AR_Engineering MD മുഹമ്മദ് റാഫി ട്രോഫി ലോഞ്ച് കര്‍മ്മം നിര്‍വ്വഹിച്ചു. Eastern Province Cricket Aossciation പ്രസിഡന്റ് ഫര്‍ഹദ് മഹമൂദ്, വൈസ് പ്രസിഡന്റ് ഇംതിയാസ് മിര്‍ക്കാര്‍, ടൂര്‍ണമെന്റിന്റെ സഹ പ്രയോജകര്‍ ആയ ഷംസ് ആലം, സിദ്ദിഖ് റോസ് ഗാര്‍ഡന്‍, മുഷാല്‍ താഞ്ചേരി റോട്ടക്ക്‌സ്, ശ്രീകാന്ത് അല്‍ റവാഡ്, വിനോയ് JK_Sports, ദിനേശ് അമീര്‍ക്കൊ, സംഗീത് ഇഞ്ചാസ്, ഷഫിക്ക് ഹോറിസോണ്‍, ഹുസ്സൈന്‍ ചെമ്പേളി, മാധ്യമ പ്രവര്‍ത്തകരായ മുജീബ് കളത്തില്‍, നൗഷാദ് ഇരിക്കൂര്‍, സാജിദ് ആറാട്ട് പുഴ, നൗഷാദ് മുത്തലിബ്, തുടങ്ങിയവര്‍ വിവിധ ടീമുകളുടെ ജഴ്സ്സി പ്രകാശനം നിര്‍വ്വഹിച്ചു.

മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് നജ്മുസമാന്‍ ഐക്കരപ്പടി, അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സലീം കരീം പ്രമോ വീഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. രക്ഷാധികാരി രജീഷ്, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറര്‍ റിഷാദ് പൊന്നാനി, എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും, കോ- ഓര്‍ഡിനേറ്റര്‍ ശുഐബ് മഞ്ചേരി നന്ദിയും പറഞ്ഞു. എക്‌സിക്യൂടീവ് അംഗങ്ങളായ ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം. മുസമ്മില്‍, ഫക്ക്‌റദീന്‍, സജീര്‍, അജ്മല്‍, ഇംതിയാസ്, അബുഷാദ്, മഹ് ഷൂക്ക് റഹ്‌മാന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ടൂര്‍ണമെന്റ് ന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നാം തിയ്യതി വെള്ളിയാഴ്ച നടക്കും.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026