l o a d i n g

ബിസിനസ്

അബീര്‍ മെഡിക്കല്‍ സെന്ററില്‍ ഐവി ഡ്രിപ് തെറാപ്പി സേവനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

ജിദ്ദ- ആരോഗ്യ പരിപോഷണ മേഖലയിലെ ആധുനിക ചികിത്സാ രീതിയായ ഐവി ഡ്രിപ് തെറാപ്പിക്ക് അബീര്‍ മെഡിക്കല്‍ സെന്റര്‍ തുടക്കം കുറിച്ചു. ജിദ്ദ അസീസിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. താമസിയാതെ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കുമെന്ന് അബീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.

അസീസിയയിലെ ഐവി ഡ്രിപ് തെറാപി ലോഞ്ച് അബീര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്ട്രാറ്റജിക് പ്ലാനിംഗ് വിപി ഡോ. ജംഷീദ് അഹമ്മദ് നൂതന ചികിത്സാരീതിയെക്കുറിച്ച് വിശദീകരിച്ചു. ഡോ. മുഹമ്മദ് ഈദ്, ഡോ. അഫ്സാര്‍, ഡോ. സര്‍ഫറാസ്, ഡോ. അബ്ദുല്‍ ഇലാ, ഡോ. ജോയ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അസീസിയ ഓപറേഷന്‍സ് മാനേജര്‍ ആയിശ സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ഇംറാന്‍ നന്ദിയും പറഞ്ഞു.

ആരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്ന ആധുനിക ചികിത്സാരീതിയാണ് ഐവി ഡ്രിപ്പ് തെറാപ്പി. ഈ നൂതന ചികിത്സാരീതിക്ക് പുതിയ കാലത്ത് സൗന്ദര്യ സംരക്ഷണ മേഖലയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരയിലൂടെ നേരിട്ട് രക്തത്തിലേക്ക് വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ ദ്രാവകങ്ങള്‍ നല്‍കുന്ന ചികിത്സയാണിത്. ദഹനേന്ദ്രിയ വ്യവസ്ഥയെ മറികടന്ന് പോഷകങ്ങള്‍ നേരിട്ട് കോശങ്ങളിലെത്തുന്നതിനാല്‍ ഇതിന് വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നു. ശരീരത്തിലെ പോഷകക്കുറവ് പരിഹരിക്കാനും ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണിത്.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026