l o a d i n g

ഗൾഫ്

ഇന്ത്യാക്കാരന്‍ എന്നതില്‍ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ എം. അനിരുദ്ധന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

തിരുവനന്തപുരം: അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ എല്ലാ അവസരങ്ങളും സാധ്യതകളും ഉണ്ടായിട്ടും ഇന്ത്യന്‍ പൗരത്വം വെടിയേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഡോ എം. അനിരുദ്ധന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാഗവും ശാസ്ത്ര ഗവേഷകനും ഫൊക്കാന പ്രഥമ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനുമായിരുന്ന ഡോ എം. അനിരുദ്ധന്‍ അനുസ്മരണ യോഗത്തില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിതാവസാനം വരെ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടായിരുന്നു ഡോ അനിരുദ്ധന്. എല്ലാ കാലത്തും ഇന്ത്യാക്കാരന്‍ എന്ന് അഭിമാനിക്കുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ എം. അനിരുദ്ധന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെയും കേരളത്തിലേയും അനിരുദ്ധനൊപ്പമുളള സൗഹൃദ നിമിഷങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. സഹോദരതുല്യമായ സ്‌നേഹമായിരുന്നു പരസ്പരമുണ്ടായിരുന്നതെന്നും ഡോ എം. അനിരുദ്ധന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഡോ എം. അനിരുദ്ധന്റെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ത്ഥമായ സേവനവും നേര്‍ക്ക റൂട്ട്‌സിന്റെ ഉന്നതിയ്ക്കു സഹായകരമായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഓര്‍മ്മിച്ചു. ഓരോ പ്രവാസിയുടേയും കണ്ണീരും സ്വപനവും അദ്ദേഹം തന്റെതു കൂടെയായി കണ്ട് അതിനായി നിരന്തര പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വി ശിവന്‍കുട്ടി അനുസ്മരിച്ചു.

അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക അന്യവല്‍ക്കരണത്തിനുളള സാധ്യത മുന്നില്‍ കണ്ട് മലയാള ഭാഷാ സ്വത്വത്തിനുവേണ്ടിയും സാംസ്‌കാരിക തിരിച്ചറിവിനുവേണ്ടിയും അദ്ദേഹം നടത്തിയ ശ്രമങ്ങളെ അനുസ്മരണ പ്രഭാഷണത്തിന്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിച്ചു. നാടുമായുളള ബന്ധം എന്നും നിലനിര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. അനിരുദ്ധനെന്ന് സഹപ്രവര്‍ത്തകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമുളള അദ്ദഹത്തോടൊപ്പമുളള ഓാര്‍മ്മകള്‍ പങ്കുവെച്ച് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലിയും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുന്‍ മന്ത്രിമാരായ എം. എം. ഹസ്സന്‍, കെ.സി. ജോസഫ്, ഡോ എം. അനിരുദ്ധന്റെ മക്കളായ അരുണ്‍ അനിരുദ്ധന്‍, ഡോ. അനുപ് അനിരുദ്ധന്‍ എന്നിവരും ലോക കേരള സഭ അംഗങ്ങള്‍, പ്രവാസിസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ സ്വാഗതവും, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.

Photo

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026