ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 246 റണ്‍സില്‍ അവസാനിച്ചു. 356 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന് 110 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് പിന്നിട്ടു. യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഡെവോണ്‍ കോണ്‍വേയെ (51) വാഷിംഗ്ടണ്‍ സുന്ദര്‍ അവസാന സെഷനില്‍ പുറത്താക്കിയതാണ് ഇന്ത്യക്ക് ആശ്വാസം. പുതിയ റണ്ണപ്പുമായി പന്തെറിയുന്ന ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍് ടോം ലാഥമിനെ (8) ബൗള്‍ഡാക്കിയതും ഹെന്‍ റി നിക്കോള്‍സിനെ (22) സ്വന്തം ബൗളിംഗില്‍ പിടിച്ചതും. ഓപണര്‍ ഡെവോണ്‍ കോണ്‍വേയെ ബുംറയുടെ ബൗളിംഗില്‍ കെ.എല്‍ രാഹുല്‍ ഒന്നാം സ്ലിപ്പില്‍ കൈവിട്ടു. ഏഴ് വിക്കറ്റ് ശേഷിക്കെ ന്യൂസിലാന്റിന് 215 റണ്‍സ് ലീഡുണ്ട്.
മൂന്നാം ദിനം 116/6 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അവശേ,ിച്ച നാലു വിക്കറ്റുകളില്‍ 130 റണ്‍സ് കൂടി ചേര്‍ത്തു. എട്ടാം വിക്കറ്റില്‍ ആകാശ് ദീപുമായി ചേര്‍ന്ന് 46 റണ്‍സും അവസാന വിക്കറ്റില്‍ ഗുര്‍നൂര്‍ ബ്രാറുമായി (10 നോട്ടൗട്ട്) ചേര്‍ന്ന് 64 റണ്‍സും കൂട്ടിച്ചേര്‍ത്ത ധ്രുവ് ജുറേലാണ് (88)ത് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത്. ആകാശ് ദീപ് 29 റണ്‍സെടുത്തു.
ഇന്ത്യന്‍ നിരയില്‍ തകര്‍ച്ച ഒഴിവാക്കാനുള്ള പ്രധാന ഉത്തരവാദിത്തം ഏറ്റെടുത്ത ജുറേല്‍ 170 പന്തില്‍ 88 റണ്‍സ് നേടി. 14 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സിലൂടെ അദ്ദേഹം ന്യൂസിലന്‍ഡ് ബൗളര്‍മാരെ ഏറെ നേരം പ്രതിരോധിച്ചു.
കൈല്‍ ജാമിസണ്‍ നാല് വിക്കറ്റുമായി മുന്നില്‍ നിന്നു. മാറ്റ് ഹെന്റി, നഥാന്‍ സ്മിത്ത്, ജേക്കബ് ഡഫി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
110 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ ബുംറയുടെ പ്രഹരമേറ്റു. ടോം ലാഥം എട്ട് റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ഡെവണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ചായയ്ക്ക് പിരിയുമ്പോള്‍ കോണ്‍വേ 15 റണ്‍സും നിക്കോള്‍സ് 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.
ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ച സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ വിജയിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് മൂന്നാം ദിനത്തിലെ പ്രകടനം.
Related News