l o a d i n g

ഇന്ത്യ

ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി

Thumbnail
Publisher By     Staff Reporter
November 29, 2026


ന്യൂദല്‍ഹി: വനിതാ സംവരണവുമായി ബന്ധപ്പെടുത്തി കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ നല്‍കാന്‍ എന്‍സിപി (ശരദ് ചന്ദ്ര പവാര്‍ വിഭാഗം), ഡിഎംകെ, വൈഎസ്ആര്‍സിപി എന്നീ പാര്‍ട്ടികള്‍ തയ്യാറാകുമെന്ന വ്യക്തമായതോടെ എന്‍.ഡി.എ ആത്മവിശ്വാസത്തില്‍. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതുക്കിയ ബില്ലില്‍ ഈ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് പാര്‍ട്ടികള്‍ക്കും കൂടി ലോക്‌സഭയില്‍ 34 അംഗങ്ങളുണ്ട്.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം പ്രാതിനിധ്യം നിലനിര്‍ത്തണമെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റുകളുടെ അനുപാതം 25 വര്‍ഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സീറ്റുകളുടെ ആനുപാതികമായ വര്‍ധന സംബന്ധിച്ച വ്യവസ്ഥ ഡിഎംകെയുടെ പ്രധാന ആശങ്ക പരിഹരിക്കുന്നതായാണ് സൂചന. എന്‍സിപി (ശരദ് ചന്ദ്ര പവാര്‍) ബില്ലിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതായി പാര്‍ട്ടി വക്താവ് ജിതേന്ദ്ര ആവ്ഹാദ് അറിയിച്ചു. വൈഎസ്ആര്‍സിപിയും പ്രാദേശിക പ്രാതിനിധ്യം സംരക്ഷിക്കണമെന്ന വ്യവസ്ഥയോടെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും രാജ്യസഭ ബുധന്‍, വ്യാഴം ദിവസങ്ങളിലും സമ്മേളിക്കും.

543 അംഗ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ഏപ്രിലില്‍ സര്‍ക്കാരിന് 54 വോട്ടുകളുടെ കുറവുണ്ടായിരുന്നു. നിലവില്‍ സഭയുടെ അംഗബലം 540 ആണ്. ഇതില്‍ എന്‍ഡിഎയ്ക്ക് 300 അംഗങ്ങളും ഇന്ത്യാ സഖ്യത്തിന് 180 അംഗങ്ങളുമുണ്ട്. ശേഷിക്കുന്ന 60 പേര്‍ മറ്റു പാര്‍ട്ടികളിലും സ്വതന്ത്രരിലുമാണ്.

ഭരണപക്ഷത്തിന് പിന്തുണ നല്‍കുന്നവരുടെ അടിസ്ഥാന കണക്കില്‍ 324 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. ഡിഎംകെയുടെ 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇത് 346 ആകും. എന്‍സിപി (എസ്പി)യുടെ എട്ട് അംഗങ്ങള്‍ കൂടി പിന്തുണച്ചാല്‍ 354 വോട്ടുകളാകും. മൂന്ന് പാര്‍ട്ടികളും പിന്തുണച്ചാലും 358 വോട്ടുകളേ ലഭിക്കൂ; മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് രണ്ട് വോട്ട് കുറവായിരിക്കും.

എന്നാല്‍ സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണക്കാക്കുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യമോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കലോ ഭൂരിപക്ഷ പരിധി കുറയ്ക്കും. അതിനാല്‍ ബില്ലിന്റെ വിജയം പിന്തുണയ്ക്കുന്ന വോട്ടുകള്‍ക്കൊപ്പം എതിര്‍പക്ഷത്തുനിന്നുള്ള വോട്ടുകളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest News

ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
November 29, 2026
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
November 29, 2026
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
November 29, 2026
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026