l o a d i n g

ഗൾഫ്

ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍

Thumbnail
Publisher By     Staff Reporter
November 29, 2026


ജറൂസലം: ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട്ടും നിര്‍ണായക ചര്‍ച്ച നടത്തും. ഭൂരിപക്ഷം ഉറപ്പാക്കാനാകാത്ത സാഹചര്യത്തില്‍ അധികാരം പങ്കിട്ടുള്ള ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് ചര്‍ച്ച ചെയ്യുന്നത്.

ഐസന്‍കോട്ട് പ്രധാനമന്ത്രിയായി ആദ്യം ചുമതലയേല്‍ക്കുന്ന റൊട്ടേഷന്‍ സംവിധാനത്തിലുള്ള ഐക്യസര്‍ക്കാരിന് തയ്യാറാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഏറ്റവും വലിയ പാര്‍ട്ടിക്ക് ആദ്യം അധികാരം ലഭിക്കണമെന്ന തത്വം പോലും രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മാറ്റിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ മധ്യനിര പാര്‍ട്ടിയായ യാഷറും മറ്റ് മൂന്ന് ജൂത പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് 48 സീറ്റുകള്‍ നേടി. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. 120 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഇരുപക്ഷത്തിനും ലഭിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ഡിസംബര്‍ ആറുവരെ സമയമുണ്ട്. മുന്‍ സൈനിക മേധാവിയായ അദ്ദേഹം നെതന്യാഹുവിന്റെ ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കുകയും വേഗത്തിലുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയും ചെയ്തു. സഖ്യചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കെതിരെ നേരത്തെ ഐസന്‍കോട്ട് ആരോപിച്ചിരുന്നു.

ഐസന്‍കോട്ടിന്റെ സഖ്യം യിസ്രായേല്‍ ബെയ്‌തേനു പാര്‍ട്ടിയുമായും ഡെമോക്രാറ്റുകളുമായും ധാരണയിലെത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ബെയാചാദ് പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമാണ്. ലികുഡിനെ ഉള്‍പ്പെടുത്തിയുള്ള ഐക്യസര്‍ക്കാരിനും ഐസന്‍കോട്ട് ആദ്യം പ്രധാനമന്ത്രിയാകുന്നതിനും ബെന്നറ്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിച്ചതോടെ യുണൈറ്റഡ് അറബ് ലിസ്റ്റും ജോയിന്റ് ലിസ്റ്റും ചേര്‍ന്ന് 19 സീറ്റുകള്‍ നേടിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇവര്‍ നിര്‍ണായകമാകാമെങ്കിലും ജൂത പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഇവരുമായി സഹകരിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Latest News

ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
November 29, 2026
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
November 29, 2026
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
November 29, 2026
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026