l o a d i n g

ഗൾഫ്

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു, തിങ്കളാഴ്ച പോയത് ആറെണ്ണം മാത്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

ന്യൂദല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകള്‍ മങ്ങുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തിങ്കളാഴ്ച ആറായി ചുരുങ്ങി. കഴിഞ്ഞ 10 ദിവസത്തെ ശരാശരി 11 കപ്പലുകളായിരുന്നുവെന്ന് ഷിപ്പിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഷിപ്പിങ് ഡാറ്റാ ഏജന്‍സിയായ 'കെപ്ലര്‍' ചൊവ്വാഴ്ച പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, രണ്ട് കാലി ഓയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ നാല് ചരക്കുകപ്പലുകള്‍ മാത്രമാണ് വഴിയിലൂടെ കടന്നുപോയത്. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, ഇന്ധന അവശിഷ്ടങ്ങള്‍ എന്നിവ വഹിച്ച രണ്ട് കപ്പലുകള്‍ മാത്രമാണ് കടലിടുക്കില്‍ നിന്ന് പുറത്തുകടന്നത്. യുദ്ധത്തിന് മുമ്പുള്ള കാലയളവില്‍ പ്രതിദിനം 130 മുതല്‍ 140 വരെ കപ്പലുകളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.

ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം, ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കിലൂടെ തിങ്കളാഴ്ച 25 കപ്പലുകള്‍ കടന്നുപോയി. ഇത് 10 ദിവസത്തെ ശരാശരിയായ 24 കപ്പലുകള്‍ എന്ന നിരക്കിന് സമാനമാണ്.

ഇറാന്‍ മുന്നോട്ടുവെച്ച സമാധാന ഉപാധികള്‍ക്ക് മറുപടിയായി, മുന്‍കാല യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തങ്ങള്‍ക്കുമേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ടെഹ്റാന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ട്രംപിന്റെ ഈ ഉപാധി. ജൂണില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇറാന്റെ ഉപാധികള്‍. എന്നാല്‍ ആ കരാര്‍ പിന്നീട് തകരുകയായിരുന്നു.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍, സൈനിക നീക്കം ശക്തമാക്കുമെന്ന ഭീഷണിക്കും സമാധാന കരാര്‍ അടുത്തെത്തിയെന്ന പ്രഖ്യാപനങ്ങള്‍ക്കുമിടയില്‍ ട്രംപ് നിലപാടുകള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026