l o a d i n g

ഗൾഫ്

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2026

തിരൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. ഗഫൂര്‍ പി. ലില്ലീസിനെ പ്രസിഡന്റായും ബാദുഷ കടലുണ്ടിയെ ജനറല്‍ സെക്രട്ടറിയായും കെ.സി. സജീവ് തൈക്കാടിനെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ - വൈസ് പ്രസിഡന്റുമാര്‍: എം.യു. അഷറഫ്, നന്ദിനി മോഹനന്‍, ഇ.എം.പി. അബൂബക്കര്‍, കെ.കെ. പ്രീതി. സെക്രട്ടറിമാര്‍: സി.കെ. കൃഷ്ണദാസ്, ആര്‍. ശ്രീകൃഷ്ണപിള്ള, വി.കെ. ഉമ്മര്‍, പ്രശാന്ത് കുട്ടാംപള്ളി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി തിരൂരില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയും ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി മറുപടിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി. സൈതാലിക്കുട്ടി ഭരണഘടന ഭേദഗതി അവതരിപ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു.

വാദ്യമേളങ്ങളോടെ തിരൂര്‍ റിംഗ് റോഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് ലാലാ ഹര്‍ദയാല്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി. ലില്ലീസ് അധ്യക്ഷനായി. കെ.വി. അബ്ദുള്‍ ഖാദര്‍, വി.പി. അനില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അക്ബര്‍ ട്രാവല്‍സ് എം.ഡി. ഡോ. അബ്ദുള്‍ നാസറിനെയും ഖത്തറിലെ വ്യവസായി കല്ലന്‍ ഉസ്മാനെയും പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു.

സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി വി.കെ. റൗഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.സി. സജീവ് തൈക്കാട്, നന്ദിനി മോഹനന്‍, കെ.കെ. പ്രീതി, സി.കെ. കൃഷ്ണദാസ്, സി.പി. റസാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026