l o a d i n g

ഗൾഫ്

സുരക്ഷയ്ക്ക് ഇനി സ്വന്തം വഴി; നിര്‍ണായക സഖ്യവുമായി റിയാദും ഇസ്ലാമാബാദും അങ്കാറയും

Thumbnail


വാഷിംഗ്ടണ്‍- നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് ഈ ആഴ്ച തുടക്കത്തില്‍ തുറക്കുമെന്ന യു.എസ് അധികൃതരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇറാന്‍-ഒമാന്‍ ധാരണ യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍, യുദ്ധക്കെടുതിയില്‍ പുകയുന്ന മേഖലയിലെ സുരക്ഷാ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ട്, മുസ്ലിം ലോകത്തെ ഏറ്റവും ശക്തമായ മൂന്ന് രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് മറ്റൊരു നിര്‍ണായക പ്രതിരോധ കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു.

ഗള്‍ഫ് മേഖലയിലെ നിര്‍ണായക ഊര്‍ജ്ജ ഗതാഗത പാതകള്‍ക്ക് ഭീഷണിയുയര്‍ത്തി ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ്, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിക്കുന്ന ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറില്‍ സൗദി അറേബ്യയും പാകിസ്ഥാനും തുര്‍ക്കിയും ഒപ്പുവെച്ചത്.

ഇറാനെതിരായ യു.എസ് യുദ്ധത്തിനിടെ, ടെഹ്റാനും അവരുടെ സഖ്യസേനകളും സൗദി അറേബ്യയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും തുടര്‍ച്ചയായി ലക്ഷ്യമിട്ടിരുന്നു. ഇത് ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും, വാഷിംഗ്ടണിന്റെ പരമ്പരാഗത സുരക്ഷാ പങ്കാളികള്‍ തങ്ങളുടെ സുരക്ഷയ്ക്കായി പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ച ഈ പ്രതിരോധ കരാര്‍, ഒരു നാറ്റോ അംഗരാജ്യം, അറബ് ലോകത്തെ വന്‍ശക്തി, ഏക അണുവായുധ മുസ്ലിം രാഷ്ട്രം എന്നിവയെ കോര്‍ത്തിണക്കുന്ന പുതിയ സുരക്ഷാ ചട്ടക്കൂടിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഈ നീക്കത്തിന്റെ സമയക്രമം ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തവിധം നിര്‍ണായകമാണ്.

ലോകത്തിലെ വലിയൊരു ശതമാനം എണ്ണ വിതരണം കടന്നുപോകുന്ന തന്ത്രപ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വാണിജ്യ കപ്പലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന്, സ്ഥിരത വീണ്ടെടുക്കാന്‍ വാരങ്ങളായി ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയായിരുന്നു.

കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒമാന്‍ മധ്യസ്ഥതയില്‍ ഇറാനുമായി ഒരു പരിമിത ഇടനാഴി രൂപീകരിക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വഴിമുട്ടിയതോടെ, വളര്‍ന്നുവരുന്ന ഭീഷണിയെ നേരിടാന്‍ സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്ഥാനും സ്വന്തം നിലയില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു.

'മക്ക സംയുക്ത പ്രതിരോധ കരാര്‍' പ്രകാരം, ആക്രമണങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം ശക്തമാക്കുമെന്നും, തങ്ങളിലൊരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി പരിഗണിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ഈ കരാറില്‍ കൃത്യമായ സൈനിക പങ്കാളിത്തത്തെക്കുറിച്ചോ അല്ലെങ്കില്‍ ആക്രമണം ഉണ്ടായാല്‍ ഉടന്‍ സൈനികമായി തിരിച്ചടിക്കേണ്ടതിനെക്കുറിച്ചോ വ്യക്തമാക്കുന്നില്ല. അതിനാല്‍ ഒരു അംഗരാജ്യം ആക്രമിക്കപ്പെട്ടാല്‍ ഈ സഖ്യം എത്രത്തോളം മുന്നോട്ട് പോകുമെന്ന ചോദ്യം ശേഷിക്കുന്നുണ്ട്.

ഈ കരാറിനെതിരെ ഇറാനിയന്‍ അധികൃതര്‍ ഉടനടി രംഗത്തുവരികയും, പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുന്നത് ടെഹ്റാന്റെ പ്രാദേശിക സുരക്ഷാ കാഴ്ചപ്പാടിന് പകരമാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പശ്ചിമേഷ്യയില്‍ വര്‍ഷങ്ങളായി രൂക്ഷമാകുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ യു.എസ് സഖ്യകക്ഷികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ആശങ്കയുടെ പ്രതിഫലനം കൂടിയാണ് ഈ കരാറെന്ന് പ്രാദേശിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഗള്‍ഫിലെ ഊര്‍ജ്ജ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളും, ഇടപെടാനുള്ള അമേരിക്കയുടെ താല്പര്യക്കുറവിനെക്കുറിച്ചുള്ള ആശങ്കകളുമാണ് ഇത്തരമൊരു കരാറിന് അടിസ്ഥാനം. നാറ്റോയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യത്തെയാണ് തുര്‍ക്കി ഈ സഖ്യത്തിലേക്ക് കൊണ്ടുവരുന്നത്. അതേസമയം, പരിശീലനം, സൈനിക വിന്യാസം, പ്രതിരോധ പിന്തുണ എന്നിവയുള്‍പ്പെടെ സൗദിയുമായി പതിറ്റാണ്ടുകളായുള്ള സൈനിക സഹകരണമാണ് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്യുന്നത്.

മുന്‍പും ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പാകിസ്ഥാന്‍ സൗദി അറേബ്യയില്‍ വിന്യസിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള നേരിട്ടുള്ള സൈനിക തിരിച്ചടികളില്‍ നിന്ന് ഇസ്ലാമാബാദ് മാറിനില്‍ക്കുകയും യുദ്ധത്തിലുടനീളം നിഷ്പക്ഷ മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി സേന ചെങ്കടലില്‍ സൗദി കപ്പലുകളെ നിരന്തരം ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, തങ്ങളുടെ സാമ്പത്തിക പദ്ധതികളെയും എണ്ണ കയറ്റുമതിയെയും യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

'വിശ്വാസത്താലും ദൃഢമായ സാഹോദര്യത്താലും ബന്ധിതരായ മൂന്ന് സഹോദര രാജ്യങ്ങളുടെ ഐക്യത്തെയാണ് ഈ ചരിത്രപരമായ കരാര്‍ പ്രതിഫലിപ്പിക്കുന്നത്. സമാധാനത്തിന്റെയും സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ ശക്തമാക്കാനും ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും ആത്മാര്‍ത്ഥമായ ഇച്ഛാശക്തിയോടും പങ്കുവെച്ച കാഴ്ചപ്പാടോടും കൂടി ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നു,' കരാറിനു ശേഷം ഷെഹ്ബാസ് ഷെരീഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധം സ്വന്തം നിലയില്‍ ഏറ്റെടുക്കണമെന്ന് ട്രംപ് ഭരണകൂടം നിരന്തരം ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍, അമേരിക്കയുടെ സഖ്യകക്ഷികള്‍ തങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ കൂടുതല്‍ സ്വയംഭരണാധികാരം കൈവരിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഈ പുതിയ കരാര്‍.

യു.എസിന്റെ നിശ്ചയദാര്‍ഢ്യത്തെ ടെഹ്റാന്‍ പരീക്ഷിക്കുമ്പോള്‍, വാഷിംഗ്ടണിന്റെ പങ്കാളികള്‍ സ്വന്തം പ്രതിരോധ മതിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയാണെന്ന് വിദേശകാര്യ വിദഗ്ധര്‍
ചൂണ്ടിക്കാണിക്കുന്നു.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
August 12, 2026
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026