l o a d i n g

ഗൾഫ്

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2026

തിരൂര്‍: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം പ്രവാസി സെമിനാറോടെ തിരൂരില്‍ ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂര്‍ സൈനുദ്ധീന്‍ ബാവ ഹാജിയുടെ വസതിയില്‍ നിന്നും പതാക സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സി കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. തുടര്‍ന്ന് ഉസ്മാന്‍ പൂളക്കോട്ട് ക്യാപ്റ്റനും കെ ടി ഒ ശിഹാബ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ടൗണ്‍ ഹാളില്‍ എത്തി. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി ലില്ലീസ് പതാക ഏറ്റുവാങ്ങി.

തുടര്‍ന്ന് തിരൂര്‍ ടൗണ്‍ ഹാളില്‍ 'പ്രവാസം, മാറുന്ന മുഖം-പ്രവാസി ജീവിതങ്ങളുടെ ഭാവി' എന്ന സെമിനാര്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി എ മുഹമ്മദ് റിയാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി ലില്ലീസ് അധ്യക്ഷനായി. തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറര്‍ കെ സി സജീവ് തൈക്കാട്, അഡ്വ. പി ഹംസ കുട്ടി എന്നിവര്‍ പങ്കെടുത്തു.
ടി ഷാജി സ്വാഗതവും സിപി റസാക്ക് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026