l o a d i n g

ഗൾഫ്

നവോദയ കാരംസ് ടൂര്‍ണമെന്റില്‍ 'അന്‍സാര്‍-നിസാം' ടീം ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2026

റിയാദ്: നവോദയ സംഘടിപ്പിച്ച നാലാമത് കാരംസ് ടൂര്‍ണമെന്റില്‍ അന്‍സാര്‍-നിസാം ടീം ജേതാക്കളായി. ഷംസീര്‍-ലത്തീഫ് ടീം (ഫ്രണ്ട്സ് ഫോര്‍എവര്‍) രണ്ടാം സ്ഥാനം കരസ്ഥമാക്കി. 5 സെറ്റുകള്‍ നീണ്ട വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നേടി ഷംസീര്‍-ലത്തീഫ് ടീം മുന്‍കൈ നേടിയെങ്കിലും തൊട്ടടുത്ത 3 സെറ്റുകള്‍ തുടര്‍ച്ചയായി കരസ്ഥമാക്കി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അന്‍സാര്‍-നിസാം ടീം വിജയികളുടെ ട്രോഫി സ്വന്തമാക്കിയത്. മൊത്തം 13 ടീമുകളാണ് ഡബിള്‍സ് മത്സരത്തില്‍ പങ്കെടുത്തത്.

മത്സരത്തിന് മുന്‍പ് നടന്ന പൊതുയോഗം ന്യൂഏജ് സാംസ്‌കാരിക വേദി ഭാരവാഹി സമീര്‍ ഉദ്ഘാടനം ചെയ്തു. ബാബുജി, റസ്സല്‍, നജീം കൊച്ചുകലുങ്ക്, ഷൈജു പച്ച എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് മത്സരത്തിന് ഫസ്റ്റ് ബോര്‍ഡ് സ്ട്രൈക്ക് നിര്‍വഹിച്ചതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, റഹുമാന്‍ മുനമ്പത്ത് എന്നിവരും മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. ശ്രീരാജ്, അജയന്‍, ജിതിന്‍ വാലപ്പന്‍, റസ്സല്‍ മഠത്തിപ്പറമ്പില്‍, രതീഷ്, കുമ്മിള്‍ സുധീര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക്ക് നവോദയ ഭാരവാഹികള്‍ ട്രോഫിയും മെഡലുകളും കൈമാറി.

Photo

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026