l o a d i n g

ഗൾഫ്

'പ്രവാസി സേവന കേന്ദ്രം@ജിദ്ദ' നോര്‍ക്ക കാര്ഡുകള്‍ വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2026

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'പ്രവാസി സേവന കേന്ദ്രം@ജിദ്ദ' വഴി അപേക്ഷ നല്‍കിയവര്‍ക്കുള്ള നോര്‍ക്ക കാര്‍ഡുകളുടെ വിതരണം നടന്നു. കെ.എം.സി.സി നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയംകോട് സേവന കേന്ദ്രം ന്ദര്‍ശിച്ചു. അസീസ് ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവാസം നേരിടുന്ന പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരങ്ങള്‍ മാത്രം മതിയാകില്ലെന്നും പ്രവാസികള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നാസര്‍ വെളിയംകോട് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ തൊഴില്‍ സുരക്ഷ, സാമൂഹിക സംരക്ഷണം, പുനരധിവാസം എന്നിവ മുന്‍നിര്‍ത്തിയുള്ള സമഗ്രമായ നയങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ അനുഭവങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രിന്‍സാദ് കോഴിക്കോട്, ഉമ്മര്‍ മങ്കട, ഇസ്മായില്‍ കൂരിപ്പൊയില്‍, ഗഫൂര്‍ വണ്ടൂര്‍, ഫൈസല്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. കമാല്‍ കളപ്പാടന്‍, സമീര്‍ പാണ്ടിക്കാട്, സാജു റിയാസ്, ഉസ്മാന്‍ മേലാറ്റൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.എം. ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും മുഹമ്മദ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: നാസര്‍ വെളിംയകോട് സംസാരിക്കുന്നു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026