l o a d i n g

ഗൾഫ്

ദമ്മാം നവോദയ കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് വിതരണവും പ്രവാസി കുടുംബ സംഗമവും ഓഗസ്റ്റ് 2 ന് ഒറ്റപ്പാലത്ത്:

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

ദമ്മാം: അന്തരിച്ച മുന്‍ കേരള ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തില്‍, ദമ്മാം നവോദയ കേരളത്തിലെ സാമൂഹ്യരംഗത്ത് വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കുന്ന സമഗ്ര സംഭാവന അവാര്‍ഡ് വിതരണം 2026 ഓഗസ്റ്റ് 2 ന് പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടിസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഈ വര്‍ഷം നല്‍കുന്ന നാലാമത് നവോദയ കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് കാര്‍ഷിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കാനാണ് നവോദയ തീരുമാനിച്ചത്. ഡോ. ജിജു പി. അലക്‌സ് ചെയര്‍മാനായ ജൂറി കമ്മിറ്റിക്ക് ലഭിച്ച അപേക്ഷകളില്‍ നിന്ന് മികച്ച കര്‍ഷകനായി പാലക്കാട് എലവഞ്ചേരി കരിംകുളം ഹൗസില്‍ എസ്. ഷാബുമോന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കര്‍ഷക കൂട്ടായ്മക്കുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ പിണറായി ഗ്രാമപഞ്ചായത്തിലെ കൂടംപൊച്ചില്‍ പ്രവാസി - തളിര്‍ കൃഷിക്കൂട്ടവും, മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരത്തിന് ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും അര്‍ഹരായി. പാലക്കാട് ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 'നിറ' സമഗ്ര കാര്‍ഷിക വികസന പദ്ധതി പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹത നേടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് മികച്ച കര്‍ഷകനുള്ള അവാര്‍ഡ്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങ് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അവാര്‍ഡ് വിതരണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ ഇ.എന്‍. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, കേരള പ്രവാസി സംഘം സെക്രട്ടറി കെ. സെയ്താലികുട്ടി, ട്രഷറര്‍ തൈക്കാട് സജീവ്, നോര്‍ക്ക മുന്‍ ഡയറക്ടര്‍ മൂസ മാസ്റ്റര്‍, നവോദയ മുഖ്യ രക്ഷാധികാരി ബഷീര്‍ വാരോട്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

അവാര്‍ഡ് വിതരണ ചടങ്ങിനോടനുബന്ധിച്ചു രാവിലെ 9.30 ന് സൗദിയില്‍ പ്രവാസികളായിരുന്ന മുന്‍ നവോദയ അംഗങ്ങളും നിലവില്‍ പ്രവാസികളായ നവോദയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമടക്കം പങ്കെടുക്കുന്ന കുടുംബസംഗമം നടക്കും. കുടുംബസംഗമം പ്രശസ്ത പ്രഭാഷകനായ കെ. ജയദേവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് Roots-Theatre Music Ensemble ഷൊര്‍ണൂര്‍ അവതരിപ്പിക്കുന്ന നാടകഗാനങ്ങള്‍ ഉണ്ടായിരിക്കും.

2023 മുതലാണ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. 2023ല്‍ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്കും, 2024ല്‍ തദ്ദേശസ്വയംഭരണ രംഗത്ത് നടത്തിയ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായും, 2025ല്‍ പാലിയേറ്റിവ് മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചുമാണ് അവാര്‍ഡ് നല്‍കിയത്. തോമസ് ഐസക് ചെയര്‍മാനായ നവോദയ പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നവോദയ രക്ഷാധികാരി സമിതി അംഗം പവനന്‍ മൂലക്കീല്‍, നവോദയ ആക്ടിംഗ് സെക്രട്ടറി വിദ്യാധരന്‍ കോയാടന്‍, ജോയിന്റ് സെക്രട്ടറി നൗഫല്‍ വെളിയംകോട്, വൈസ് പ്രസിഡന്റ് ജയന്‍ മെഴുവേലി, കുടുംബവേദി കേന്ദ്ര എക്‌സിക്യൂട്ടീവ് സുജ ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026