l o a d i n g

ഗൾഫ്

രാഷ്ട്രമൂല്യങ്ങള്‍ സംരക്ഷിക്കണം: ജിദ്ദ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, രാഷ്ട്രശില്പികള്‍ വിഭാവനം ചെയ്തതും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതുമായ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചൊതുക്കുന്നതും സമരപോരാളികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും നമ്മുടെ മഹത്തായ രാജ്യത്തിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന നടപടിയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കൊപ്പം പോരാടിയ ധീരദേശാഭിമാനി മൗലാന മുഹമ്മദലിയുടെ മഹത്തായ നാമത്തിലുള്ള സര്‍വകലാശാല പോലും പൊളിച്ചുമാറ്റലിന്റെ ഭീഷണി നേരിടുന്നത് രാജ്യസ്‌നേഹികളില്‍ അങ്ങേയറ്റത്തെ പ്രയാസമുണ്ടാക്കുന്ന വിഷയമാണെന്ന് യോഗം വിലയിരുത്തി. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയും മുന്നേറ്റവും നടത്തിയ രാജ്യത്ത്, ഇന്ന് ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ പരീക്ഷകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്നത് രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്നതിന് തുല്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. എ.കെ. ബാവ, ലത്തീഫ് മുസ്ല്യാരങ്ങാടി, ഹസ്സന്‍ ബത്തേരി, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് കളരാന്തരി, ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, ഹുസൈന്‍ കരിങ്കറ, സിറാജ് കണ്ണവം, ഷക്കീര്‍ മണ്ണാര്‍ക്കാട്, ലത്തീഫ് വെള്ളമുണ്ട എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026