l o a d i n g

ഗൾഫ്

ജോര്‍ദാനിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം: ഇറാനെതിരെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക, ഇറാഖ് ആക്രമണം ഭരണകൂടത്തിന്റെ പിന്തുണയോടെയെന്ന് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

വാഷിംഗ്ടണ്‍: ജോര്‍ദാനിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം ഇറാനെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. 'ഞങ്ങള്‍ അവരെ ശക്തമായി ആക്രമിക്കും. അവര്‍ക്ക് കനത്ത പ്രഹരമേല്‍ക്കും,' എന്ന് ട്രംപ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ നിലപാട് വ്യക്തമാക്കാന്‍ കടുത്ത ഭാഷയാണ് ട്രംപ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിനുള്ളില്‍ ഇറാന്‍ അനുകൂല മില്ലീഷ്യകള്‍ക്ക് നേരെ യു.എസും സൗദി അറേബ്യയും ചേര്‍ന്ന് രാത്രിയോടെ നടത്തിയ വ്യോമാക്രമണം ബാഗ്ദാദ് ഭരണകൂടവുമായി ആലോചിച്ചാണ് നടത്തിയതെന്നും ട്രംപ് പറഞ്ഞു.

'ആക്രമണങ്ങള്‍ ഇറാഖ് സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന് ട്രംപ് പറയുന്നു, എന്നാല്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇറാഖി ഭൂമി ഉപയോഗിക്കുന്നതിനെ ഇറാഖ് പ്രസിഡന്റ് അപലപിച്ചു. ഇറാനുമായി അഞ്ച് മാസമായി തുടരുന്ന സംഘര്‍ഷത്തിനിടയില്‍ പെട്ടെന്നുണ്ടായ ഈ ഏറ്റുമുട്ടല്‍, ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന ട്രംപിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ്.

ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തതായി ഇറാന്‍ സ്ഥിരീകരിച്ചു. അതേസമയം, ഇറാന്‍ തൊടുത്തുവിട്ട അഞ്ച് മിസൈലുകള്‍ തടഞ്ഞിട്ടതായി ജോര്‍ദാന്‍ സേന അറിയിച്ചു.

സൗദി അറേബ്യയുടെ എണ്ണക്കമ്പനികള്‍ക്ക് നേരെ 'ഇറാന്‍ അനുകൂല ഭീകര സംഘടനകള്‍' നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് ഇറാഖില്‍ സംയുക്ത വ്യോമാക്രമണം നടന്നത്. തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ച ഡ്രോണുകള്‍ തടഞ്ഞിട്ടതായി സൗദി അറേബ്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ അനുകൂല ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ്, ആയുധ ശേഖരണ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026