l o a d i n g

സാംസ്കാരികം

മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച; 'കുറ്റവും ശിക്ഷയും', 'ദേശീയമൃഗ' വും ചര്‍ച്ചചെയ്യപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2026

ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റര്‍ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യന്‍ നോവലിസ്റ്റ് ഫിയോദര്‍ ദസ്തയേവ്സ്‌കി രചിച്ച എക്കാലത്തെയും പ്രസിദ്ധമായ കൃതി 'കുറ്റവും ശിക്ഷയും', പ്രമുഖ മലയാള കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥാ സമാഹാരം 'ദേശീയമൃഗം' എന്നിവയാണ് സാഹിതീയം വേദിയില്‍ ഈ മാസം ചര്‍ച്ചക്കെടുത്തത്.

ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക പ്രവര്‍ത്തകനായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും, കവിയും, ഗായകനുമായ ഡോക്ടര്‍ മനീഷ് അഹമ്മദ് 'കുറ്റവും ശിക്ഷയും' എന്ന കൃതിയും, നാടകരചയിതാവും, പ്രവിശ്യയിലെ സാംസ്‌കാരികപ്രവര്‍ത്തകനുമായ ഷിജു കലയപുരം 'ദേശീയമൃഗം' എന്ന പുസ്തകവും അവതരിപ്പിച്ചു.

ലോക സാഹിത്യ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്ന നോവലാണ് ദസ്തയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയെന്ന് ഡോ. മനീഷ് അഹമ്മദ് പറഞ്ഞു. റാസ്‌കോള്‍നിക്കോവ് എന്ന ചെറുപ്പക്കാരന്റെ പാപവും പശ്ചാത്താപവും പരിവര്‍ത്തനവുമാണ് ഈ ക്ലാസിക് നോവലിന്റെ ഇതിവൃത്തം. റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തില്‍ ജീവിതം തള്ളിനീക്കുന്ന റാസ്‌കോള്‍നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സമൂഹത്തിന് ഭാരവും ദുഷ്ടയും പണമിടപാടുകാരിയുമായ തന്റെ വീട്ടുടമസ്ഥയെ കൊല്ലുന്നതും, കൊലപാതകത്തിനു ശേഷം റാസ്‌കോള്‍നിക്കോവിനെ ഭയാനകമായ കുറ്റബോധവും മാനസികസംഘര്‍ഷങ്ങളും വേട്ടയാടാന്‍ തുടങ്ങുന്നതും മികവോടെ നോവലില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ശേഷം സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതും സ്വയം ശിക്ഷ വിധിക്കുന്നതും വഴി മനുഷ്യന്റെ ജീവിതത്തിലെ അന്തഃസംഘര്‍ഷങ്ങളെയാണ് എഴുത്തുകാരന്‍ ഈ കൃതിയില്‍ വ്യക്തമായി അവതരിപ്പിച്ചത്.

കുറ്റകൃത്യം ചെയ്യുന്നതിലൂടെ തകരുന്ന ഒരുവന്റെ മനസ്സ് ഒടുവില്‍ പശ്ചാത്താപത്തിലൂടെയും സഹനത്തിലൂടെയും എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നുവെന്ന് നോവല്‍ വരച്ചുകാട്ടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഈ പുസ്തകത്തില്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. പ്രസിദ്ധീകരിച്ച് 150-ലേറെ വര്‍ഷങ്ങള്‍ക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സാഹിത്യ കൃതിയാണിതെന്ന് ഡോ. മനീഷ് ചൂണ്ടിക്കാട്ടി.

സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴു കഥകളുടെ സമാഹാരമായ 'ദേശീയമൃഗം' എന്ന പുസ്തകമാണ് ഷിജു കലയപുരം അവതരിപ്പിച്ചത്. മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ എന്നിവയടക്കമുള്ള കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളാകുന്ന മനുഷ്യരുടെയും മൃഗമാകുന്നതിനെ ചെറുക്കുന്ന കുട്ടിയുടെയും, സ്വപ്നത്തില്‍ മാത്രം സാഫല്യത്തിലെത്തി തകരുന്ന പ്രണയത്തിന്റെയും പുസ്തകമാണ് ദേശീയമൃഗം. ദേശീയമൃഗം എന്ന പുസ്തകത്തിന്റെ തലക്കെട്ട് തന്നെ ഒരു പ്രതീകമായി കണക്കാക്കാവുന്നതാണ്. സമൂഹത്തിലെ അധികാരബന്ധങ്ങള്‍, മനുഷ്യന്റെ മൃഗീയവശം, ദേശീയതയുടെ പേരില്‍ മാനുഷിക മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ എന്നിവയെ വിവിധ കഥകളിലൂടെ വ്യത്യസ്ത കോണുകളില്‍ പരിശോധിക്കുന്ന സമാഹാരമാണിത്. ഡാര്‍ എസ് സലാമിലെ സുഹൃത്തുക്കളുടെ സാഹസിക സഞ്ചാരങ്ങളിലൂടെയാണ് ഡ്രാക്കുള പുരോഗമിക്കുന്നത്. ദേശീയത, അതിദേശീയതയായും ഹിംസാത്മക ദേശീയതയായും മാറുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയുടെ നേര്‍ച്ചിത്രമാണ് ഇതിലെ 'ദേശീയമൃഗം' എന്ന കഥ. സുരേന്ദ്രന്‍ നായര്‍ എന്ന വനം വകുപ്പുദ്യോഗസ്ഥനാണ് മുഖ്യകഥാപാത്രം, അയാളുടെ വ്യാഘ്രഭക്തിയിലൂടെ പുരോഗമിക്കുന്ന കഥയാണ് ദേശീയമൃഗം. ഭാഷയിലും ശൈലിയിലും ലാളിത്യവും സുതാര്യതയും നിലനിര്‍ത്തി, മികച്ച വായനാനുഭവമാണ് ദേശീയമൃഗം എന്ന പുസ്തകം നല്‍കുന്നതെന്ന് ഷിജു കലയപുരം പറഞ്ഞു.

മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളി സമാജം അംഗമായ പി.കെ. ഉമ്മറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ദേഹത്തിന് മെമെന്റോ സമ്മാനിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാലിക് മഖ്ബൂല്‍, മുസ്തഫ മുക്കൂട്, ഷനീബ് അബൂബക്കര്‍, ഡോ. ഇമ്തീയാസ്, മുനീറ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സോഫിയ ഷാജഹാന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്യിദ് ഹമദാനി, ജോയ് തോമസ്, സജിത്ത് രാമകൃഷ്ണന്‍, സലിം പുതിയവീട്ടില്‍, ബിജു പൂതക്കുളം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. മലയാളി സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരന്‍, ആസിഫ് താനൂര്‍, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു പുരുഷോത്തമന്‍, ബിനു കുഞ്ഞ്, ഹുസ്‌ന ആസിഫ്, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഉണ്ണികൃഷ്ണന്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ ചമ്പോളില്‍ മോഡറേറ്ററായിരുന്നു. ചടങ്ങില്‍ ബിനു കുഞ്ഞ് സ്വാഗതവും ഡോക്ടര്‍ സിന്ധു ബിനു നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026