l o a d i n g

ഗൾഫ്

സൗദി മലയാളീ സമാജം ജിസിസി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2026

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തിലേക്കായ് നൽകുന്ന രചനകൾ മുൻപ് പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം.
രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ പാടില്ല. അവ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പേജിൽ ഉൾപ്പെടുത്തി രചനയോടൊപ്പം അയയ്ക്കണം.
കഥകൾ A4 സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും കവിതകൾ A4 സൈസ് പേപ്പറിൽ ഒരു പേജിലും ഒതുങ്ങുന്നതായിരിക്കണം. മത്സരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ആഗസ്റ്റ് 15 ആണ്.

മലയാള സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കഥ, കവിത വിഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ആകർഷകമായ പുരസ്കാരങ്ങൾ നൽകും.
കൂടാതെ മത്സരത്തിന് ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ രചനകൾ ഉൾപ്പെടുത്തി സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കഥാ-കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

കഥയ്ക്കും കവിതയ്ക്കുമായി പ്രത്യേകം തയ്യാറാക്കിയ താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസങ്ങളിലേക്കാണ് രചനകൾ അയയ്ക്കേണ്ടത്. smlfkavithafest@gmail.com smlfkadhafest@gmail.com വിശദവിവരങ്ങൾക്ക് 00966553095517, 00966536232357 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

ജിസിസി രാജ്യങ്ങളിലെ എല്ലാ മലയാളി പ്രവാസി എഴുത്തുകാരും സാഹിത്യ പ്രേമികളും ഈ അവസരം പ്രയോജനപ്പെടുത്തി മത്സരത്തിൽ പങ്കാളികളാകണമെന്ന് സൗദി മലയാളി സമാജം ഭാരവാഹികളായ മാലിക് മഖ്ബൂൽ ആലുങ്ങൽ (പ്രസിഡന്റ്, സമാജം സൗദി ദേശീയ സമിതി) സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്, സമാജം ദമ്മാം ചാപ്റ്റർ) ഡോ. സിന്ധു ബിനു (ജനറൽ സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഷനീബ് അബൂബക്കർ (ഓർഗനൈസിങ് സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഫെബിന സമാൻ (ട്രഷറർ, സമാജം ദമ്മാം ചാപ്റ്റർ) വാർത്താ കുറിപ്പിലൂടെ അഭ്യർഥിച്ചു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026