l o a d i n g

കായികം

'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

Thumbnail
Publisher By     ടി. സാലിം
July 9, 2026


1986 ജൂണ്‍ 22 ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. ഡിയേഗൊ മറഡോണ എന്ന മാന്ത്രികന്‍ 'ദൈവത്തിന്റെ കൈ' കൊണ്ടും 'ദൈവത്തിന്റെ കാല്' കൊണ്ടും നേടിയ രണ്ട് ഗോളുകള്‍ എല്ലാ ലോകകപ്പ് വേളകളിലും ആരാധകര്‍ അവിശ്വസനീയതയോടെ നോക്കിക്കാണുന്നു. എന്നാല്‍ അക്കാലത്ത് വീഡിയൊ റഫറി സംവിധാനം 'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ ആ രണ്ട് ഗോളും റദ്ദാക്കപ്പെട്ടേനേയെന്നതാണ് വസ്തുത.
1986 മെക്‌സിക്കോ ലോകകപ്പിലെ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഏറെ വിവാദമായ ഗോളും ഏറ്റവും അവിശ്വസനീയമായ ഗോളും മറഡോണയുടെ കൈ കൊണ്ടും കാല് കൊണ്ടും ഇംഗ്ലണ്ടിന്റെ വല കടന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ നാല് മിനിറ്റുകള്‍. ആദ്യം 'ഹാന്‍ഡ് ഓഫ് ഗോഡ്'. അതിന് പിന്നാലെ 'ഗോള്‍ ഓഫ് ദി സെഞ്ചുറി'.
തുനീഷ്യക്കാരന്‍ റഫറി അലി ബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലണ്ട് ഡിഫന്റര്‍ ടെറി ഫെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടിയത്. വെറും 166 സെ.മീ ഉയരമുള്ള മറഡോണ 185 സെ.മീ ഉയരമുള്ള ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനുമേലെ ചാടി ഇടങ്കൈ കൊണ്ട് പന്ത് തട്ടുമെന്ന്് അധികമാര്‍ക്കും വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്‍കിയ പേര്, ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ദാനോക്ക് മറിച്ചു, ക്രോസിനായി നേരെ പെനാല്‍ട്ടി ബോക്‌സിലേക്ക് ഓടി. പക്ഷെ പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവ് ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് പക്ഷെ ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെയാണ് ഉയര്‍ന്നത്. അതികായനായ ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്ത് പിടിക്കാനായി മുന്നോട്ടാഞ്ഞു. ഷില്‍ട്ടനെക്കാള്‍ 20 സെ.മീറ്ററോളം ഉയരം കുറവായിട്ടും ഗോളിയെക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെയും വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി.
'കൂട്ടുകാരുടെ ആഘോഷത്തിനായി ഞാന്‍ അക്ഷമ കൊണ്ടു, വേഗം വന്ന് കെട്ടിപ്പിടിക്കൂ അല്ലെങ്കില്‍ റഫറി സംശയിക്കുമെന്ന് അവരോട് പറഞ്ഞു' -മറഡോണ പിന്നീട് വെളിപ്പെടുത്തി. മത്സര ശേഷം വിവാദ ഗോളിനെക്കുറിച്ച് മറഡോണ നടത്തിയ ന്യായീകരണമാണ് അതിന് ഐതിഹാസികതയുടെ കൈയൊപ്പ് ചാര്‍ത്തിയത്. 'കുറച്ച് മറഡോണയുടെ തല കൊണ്ടും കുറച്ച് ദൈവത്തിന്റെ കൈ കൊണ്ടും' നേടിയ ഗോള്‍ എന്ന്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സന്‍ തിരുത്തി.
റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു: 'കള്ളനെ പോക്കറ്റടിക്കുന്നത് കുറ്റമല്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്'.
ഫാക്‌ലന്റ് ദ്വീപിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അക്കാലത്ത് ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്. 'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആ ഗോള്‍ നിലനില്‍ക്കില്ല. മറഡോണയുടെ കള്ളക്കളി വീഡിയൊ റഫറി കണ്ടുപിടിച്ചിട്ടുണ്ടാവും.
നാലു മിനിറ്റിനു ശേഷമായിരുന്നു അസ്‌റ്റെക്കയെ വിസ്മയിപ്പിച്ച അദ്ഭുത ഗോള്‍. എന്നാല്‍ ആ ഗോളിന്റെ ബില്‍ഡപ്പില്‍ മറഡോണ ഇംഗ്ലണ്ട് താരം പീറ്റര്‍ ബിയേര്‍ഡ്‌സ്‌ലിയെ ഫൗള്‍ ചെയ്തിരുന്നോ? വീഡിയൊ റഫറിമാര്‍ ആ ഫൗള്‍ കണ്ടെത്തുകയും മറഡോണയുടെ അവിശ്വസനീയ ഗോള്‍ റദ്ദാക്കപ്പെടുകയും ചെയ്‌തേനേയെന്ന് പലരും കരുതുന്നു.
ഗോള്‍ പിറന്നത് 55ാം മിനിറ്റില്‍. ഡിഫന്റര്‍ ഹെക്ടര്‍ എന്റിക്കെയാണ് മധ്യനിരയില്‍ നിന്ന് മറഡോണയ്ക്ക് പാസ് നല്‍കി. പന്തിനായി മത്സരിക്കവെ ബിയേര്‍ഡ്സ്ലിയുടെ കാലില്‍ മറഡോണ ചവിട്ടിയതായി അന്നത്തെ വീഡിയൊ പരിശോധിച്ചവര്‍ പറയുന്നു. റഫറി അലി ബിന്‍ നാസര്‍ അത് ഫൗളായി കണ്ടില്ല. കളി തുടര്‍ന്നു.
പന്ത് ലഭിച്ച മറഡോണ അവിസ്മരണീയ കുതിപ്പാണ് നടത്തിയത്. ആദ്യം ബിയേര്‍ഡ്സ്ലിയെ പിന്നിലാക്കി. തുടര്‍ന്ന് പീറ്റര്‍ റീഡിനെ വെട്ടിച്ചു. മധ്യനിര കടന്നപ്പോള്‍ ടെറി ബുച്ചര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ശരീരം വെട്ടിച്ചും പന്തിന്റെ നിയന്ത്രണം വിടാതെയും മറഡോണ കുതിച്ചു. അതേ ആക്ഷനില്‍ ടെറി ഫെന്‍വിക്കിനെ ഇടതുവശത്തുകൂടി മറികടന്നു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കടന്നപ്പോഴേക്കും ഗോള്‍കീപ്പര്‍ ഷില്‍ട്ടണ്‍ മുന്നോട്ടിറങ്ങി. ഷില്‍ട്ടണെയും മറികടന്ന് മറഡോണ വലതുകാലില്‍ പന്ത് വലയിലെത്തിച്ചു. അവസാന നിമിഷം പിന്തുടര്‍ന്നെത്തിയ ബുച്ചറിനും തടയാനായില്ല. അസ്‌റ്റെക്ക ഒരു നിമിഷം മൗനമായി. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി അത് ചരിത്രത്തില്‍ ഇടം നേടി. വാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ഗോളിന് ചരിത്രത്തിന്റെ അടിക്കുറിപ്പില്‍ പോലും സ്ഥാനം ലഭിക്കില്ലായിരുന്നു.
വാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പുള്ള ആക്രമണഘട്ടം പരിശോധിക്കും. ഫൗളാണെന്ന് തെളിഞ്ഞാല്‍ ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്കിലൂടെ കളി പുനരാരംഭിക്കും. ഹാന്റ് ഓഫ് ഗോഡും ഗോള്‍ ഓഫ് ദ സെഞ്ചുറിയും വാറില്‍ തട്ടി ഇല്ലാതാവും.
എക്കാലത്തെയും മികച്ച ലോകകപ്പ് ഗോളിനായി ഫിഫ വെബ്‌സൈറ്റ് നടത്തിയ വോെട്ടെടുപ്പില്‍ 18,062 പേര്‍ രണ്ടാം ഗോളിന് അനുകൂലമായി വോട്ട് ചെയ്തു, രണ്ടാം സ്ഥാനത്തുള്ള ഗോളിനെക്കാള്‍ എണ്ണായിരത്തോളം വോട്ട് കൂടുതല്‍. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ആ ഗോളിന് സ്മാരകമുണ്ട്. 'ജീവിതത്തിലൊരിക്കലേ എതിരാളികളുടെ ഒരു ഗോളിനെ എനിക്ക് പ്രശംസിക്കേണ്ടി വന്നിട്ടുള്ളൂ' എന്നാണ് ആ ഗോളിനെക്കുറിച്ച് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഗാരി ലിനേക്കര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം മറഡോണയും ഒന്നയഞ്ഞു. ആ ഗോള്‍ പിറന്നതിന് ഒരു കാരണം ഇംഗ്ലണ്ട് പ്രതിരോധനിര ഏറ്റവും മാന്യമായതു കൊണ്ടാണെന്നും മറ്റു ടീമുകള്‍ തന്നെ ചവിട്ടിയിട്ടിട്ടുണ്ടാകുമെന്നും മറഡോണ സമ്മതിച്ചു.

Photo

Latest News

മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
October 14, 2026
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026