l o a d i n g

കേരള

പ്രായമായ മാതാപിതാക്കള്‍ക്ക് വീടുകയറാന്‍ വിദേശത്തുള്ള മക്കള്‍ നിര്‍മിച്ചുനല്‍കിയ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

Thumbnail

പത്തനംതിട്ട: പ്രായാധിക്യം കാരണം പടികള്‍ കയറാന്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് താങ്ങാവാനായി വിദേശത്തുള്ള മക്കള്‍ ഒരുക്കിയ ലിഫ്റ്റ് പിതാവിന്റെ മരണത്തിനിടയാക്കി. കടമ്മനിട്ട കല്ലേലിമുക്കില്‍ അടയ്ക്കമാവുങ്കല്‍ മാത്തുക്കുട്ടി (ജോയിക്കുട്ടി, 75) ആണ് വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി ദാരുണമായി മരിച്ചത്.

റോഡില്‍നിന്ന് ഉയര്‍ന്ന ഭാഗത്തുള്ള വീട്ടിലേക്ക് പ്രായമായ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായാണ് രണ്ട് വര്‍ഷം മുമ്പ് വിദേശത്തുള്ള മക്കള്‍ റോഡ് നിരപ്പില്‍നിന്ന് വീട്ടുമുറ്റത്തേക്ക് ലിഫ്റ്റ് നിര്‍മിച്ചു നല്‍കിയത്. കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറായ മാത്തുക്കുട്ടിയും ഭാര്യ അന്നമ്മയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസം. വീട്ടുസാധനങ്ങളും മറ്റും മുകളിലേക്ക് എത്തിച്ചിരുന്നതും ഇതേ ലിഫ്റ്റിലൂടെയായിരുന്നു. ദമ്പതികള്‍ ദിവസേന പലതവണ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പൂമുഖത്തേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയ മാത്തുക്കുട്ടി ലിഫ്റ്റ് നിലച്ചപ്പോള്‍ പുറത്തേക്ക് തലയിട്ടു നോക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം അപ്രതീക്ഷിതമായി ലിഫ്റ്റ് വീണ്ടും പ്രവര്‍ത്തിക്കുകയോ തടസ്സപ്പെടുകയോ ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം ലിഫ്റ്റിന്റെ ഇരുമ്പ് പൈപ്പിനും ഭിത്തിക്കുമിടയില്‍ കുടുങ്ങുകയായിരുന്നു.

ലിഫ്റ്റില്‍നിന്ന് അസാധാരണമായ ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ അന്നമ്മ മാത്യു കണ്ടത് ഇരുമ്പ് ഫ്രെയിമിലെ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിക്കിടക്കുന്ന മാത്തുക്കുട്ടിയെയാണ്. ഭയന്നുപോയ അന്നമ്മ വെട്ടുകത്തികൊണ്ട് പൈപ്പ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ കടുത്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ അയല്‍ക്കാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.

ഏകദേശം 20 മിനിറ്റിനുശേഷം പത്തനംതിട്ടയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേന കട്ടര്‍ ഉപയോഗിച്ച് പൈപ്പ് അറുത്തുമാറ്റിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ഇതിനോടകം തന്നെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തല കുടുങ്ങിയുണ്ടായ ആഘാതവും ദേഹാസ്വാസ്ഥ്യവുമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. ശ്വാസംമുട്ടല്‍ അസുഖമുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി.

സംഭവസ്ഥലത്ത് ആറന്മുള പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇലക്ട്രിക്കല്‍ ഇസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ലിഫ്റ്റില്‍ പരിശോധന നടത്തും. മക്കള്‍: ജോമോന്‍ മാത്യു (കാനഡ), ജിസ ജെ മാത്യു (അയര്‍ലന്‍ഡ്). മരുമക്കള്‍: സുബിജോ, ജിബിന്‍ എബ്രഹാം. മാത്തുക്കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026