l o a d i n g

ഗൾഫ്

ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നേതൃനിരയിലക്ക് സൗദി; ജനീവ ഉച്ചകോടിയില്‍ പങ്കാളിയാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2026

റിയാദ്- വിവരസാങ്കേതികവിദ്യ, ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നീ മേഖലകളില്‍ തങ്ങളുടെ ആഗോള നേതൃസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തി സൗദി അറേബ്യ അന്താരാഷ്ട്ര എഐ ഭരണനിര്‍വഹണ സംവാദത്തില്‍ പങ്കാളികളാകുന്നു. ജനീവയില്‍ ജൂലൈ 6, 7 തീയതികളില്‍ നടക്കുന്ന 'ഗ്ലോബല്‍ എഐ ഫോര്‍ ദി പബ്ലിക് സമ്മിറ്റിന്റെ' അനുബന്ധമായാണ് ഈ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, നയരൂപകര്‍ത്താക്കള്‍, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍, സ്വകാര്യ മേഖല, അക്കാദമിക് വിദഗ്ധര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുള്ള അല്‍-സ്വഹാ നേതൃത്വം നല്‍കുന്ന ഉന്നതതല സൗദി പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുള്ള അല്‍-ഗാംദി, ജനീവയിലെ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്‍ മൊഹ്സിന്‍ ബിന്‍ ഖതീല, ശൂറ കൗണ്‍സില്‍ അംഗവും യുഎന്‍ ഹൈ-ലെവല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ എഐ അംഗവുമായ ഡോ. ലത്തീഫ അല്‍-അബ്ദുള്‍കരീം എന്നിവരും മനുഷ്യാവകാശ കമ്മീഷന്‍, കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും ഈ സംഘത്തിലുണ്ട്.

സൗദി വിഷന്‍ 2030-ന്റെ കരുത്തില്‍ ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ രാജ്യം കൈവരിച്ച ഗുണപരമായ പുരോഗതിയുടെയും ആഗോളതലത്തിലുള്ള മുന്‍നിര പദവിയുടെയും പശ്ചാത്തലത്തിലാണ് ഈ പങ്കാളിത്തം. വികസിത സാങ്കേതികവിദ്യകളുടെ ഭാവി രൂപപ്പെടുത്തുന്നതിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഉത്തരവാദിത്തമുള്ള ആഗോള ഭരണം വികസിപ്പിക്കുന്നതിലും സ്വാധീനമുള്ള പങ്കാളിയായി അന്താരാഷ്ട്ര വേദികളില്‍ സാന്നിധ്യമറിയിക്കാന്‍ സൗദിക്ക് ഇതിലൂടെ സാധിക്കും.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026