l o a d i n g

ഗൾഫ്

വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച 'യുവപഥം' തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026

ദമ്മാം: ആത്മസംസ്‌കരണത്തിനും ഇസ്ലാമിക വിജ്ഞാന സമ്പാദനത്തിനുമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമ്മാമില്‍ വിസ്ഡം യൂത്ത് ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിമാസ തസ്‌കിയത്ത് പ്രോഗ്രാം 'യുവപഥം' ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന സംഗമം ആത്മീയവും വൈജ്ഞാനികവുമായ ഒട്ടനവധി സെഷനുകളാല്‍ സമ്പന്നമായിരുന്നു.

അസാം ബിന്‍ ഇന്‍സാഫ് സ്വാഗതം ആശംസിച്ചു. തസ്‌കിയത്ത് സംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയുടെ ആത്മീയ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം ആമുഖമായി സംസാരിച്ചു. തുടര്‍ന്ന്, നിത്യജീവിതത്തില്‍ ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രാര്‍ത്ഥനകളെയും (അദ്കാറുകള്‍) അവയുടെ പ്രാധാന്യത്തെയും കുറിച്ച് അഹമ്മദ് ബിന്‍ അസ്ലം ക്ലാസ്സെടുത്തു. അസാന്‍, യാസീദ്, അഷ്ഫാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിയുടെ മുഖ്യ പ്രഭാഷണം യുവ പണ്ഡിതന്‍ ഉസാമ ബിന്‍ ഫൈസല്‍ മദീനി നിര്‍വഹിച്ചു. 'പ്രവാചകന്‍ (സ) തന്റെ സ്വപ്നത്തില്‍ കണ്ട പാപികള്‍' എന്ന വിഷയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. പാപങ്ങളുടെ ഭീകരതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനോടൊപ്പം തന്നെ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചും പശ്ചാത്താപത്തിന്റെ (തൗബ) അനിവാര്യതയെക്കുറിച്ചും അദ്ദേഹം യുവാക്കളെ ബോധവല്‍ക്കരിച്ചു.

തുടര്‍ന്ന് അബ്ദുള്ള ബിന്‍ ഫൈസല്‍ നയിച്ച ഇസ്ലാമിക് ക്വിസ് മത്സരം നടന്നു. സദസ്സിലുണ്ടായിരുന്നവര്‍ മത്സരത്തില്‍ സജീവമായി പങ്കെടുത്തു. യാസിര്‍ ബിന്‍ നൗഷാദ് നന്ദി പ്രകാശനം നിര്‍വഹിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഔദ്യോഗിക സെഷനുകള്‍ക്ക് ശേഷം പങ്കെടുത്തവര്‍ക്കായി ഒരുക്കിയ സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വരും മാസങ്ങളില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും 'യുവപഥം' തസ്‌കിയത്ത് സംഗമം സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ദമ്മാമിലും പരിസരപ്രദേശങ്ങളിലും ഉള്ള യുവാക്കള്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026