l o a d i n g

ഗൾഫ്

കനിവ് സാംസ്‌കാരിക വേദിയുടെ കലാനിധി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026

അല്‍ഖോബാര്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന 'കനിവ്' സാംസ്‌കാരിക വേദിയുടെ 7-ാമത് 'കലാനിധി' പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു. അല്‍ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ 'പാടം പൂത്ത കാലം' എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയോടനുബന്ധിച്ചാണ് പുരസ്‌കാരദാന ചടങ്ങുകള്‍ നടന്നത്.

ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യ, വീഡിയോ പ്രദര്‍ശനം, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ആദരവ്, വിവിധ കലാപരിപാടികള്‍ എന്നിവ ചടങ്ങിന് മിഴിവേകി. സാംസ്‌കാരിക സമ്മേളനത്തില്‍ കനിവ് പ്രസിഡന്റ് ഷിജു കലയപുരം അധ്യക്ഷത വഹിച്ചു. മലയാളി സമാജം സൗദി ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഷിബു ചക്രവര്‍ത്തി, തന്റെ ഗാനരചനയിലെ അനുഭവങ്ങളും ഇന്നത്തെ മലയാള ഗാനരചനാ രീതികളിലെ മാറ്റങ്ങളും സദസ്സുമായി പങ്കുവെച്ചു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാജിദ് ആറാട്ടുപുഴ, പ്രവാസി എഴുത്തുകാരി ലതികാ അങ്ങേപ്പാട്ട്, കനിവ് ട്രഷറര്‍ ജോണ്‍ രാജു, സെക്രട്ടറി അജു ജോണ്‍, കണ്‍വീനര്‍ ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഷിബു ചക്രവര്‍ത്തിക്കുള്ള കലാനിധി പുരസ്‌കാരം ഷാജി പത്തിച്ചിറ പ്രഖ്യാപിച്ചു. ബിജു ബേബിയും ബിനോ കോശിയും ചേര്‍ന്ന് പുരസ്‌കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. ചടങ്ങില്‍ സിനിമാ-നാടക പ്രവര്‍ത്തകന്‍ ജേക്കബ് ഉതുപ്പ്, സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പത്മനാഭന്‍, ഡോ. സിന്ധു ബിനു, ഉണ്ണൂണ്ണി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച അലക്‌സ് ഫിലിപ്പ്, മാത്യു തോമസ്, റോയി ബാബു എന്നിവരെയും കനിവ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി കനിവ് ഗായകരും കിഴക്കന്‍ പ്രവിശ്യയിലെ കലാപ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനസന്ധ്യ വേദിയില്‍ ശ്രദ്ധേയമായി. വരലക്ഷ്മി നൃത്തവിദ്യാലയത്തിലെ ശില്പ നൈസിലും സംഘവും അവതരിപ്പിച്ച സ്വാഗതനൃത്തം, അനീസിയ അന്‍വറിന്റെ നേതൃത്വത്തില്‍ കനിവ് വനിതാ വിഭാഗം അവതരിപ്പിച്ച സംഘനൃത്തം, കനിവ് കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. കണ്‍വീനര്‍മാരായ ബിജു വര്‍ഗീസ്, ബിനു ബേബി, ജിബി തമ്പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026