l o a d i n g

ഗൾഫ്

പ്രൊഫഷണല്‍ ധാര്‍മ്മികത ലംഘിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി: സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

റിയാദ്: ആരോഗ്യമേഖലയിലെ തൊഴില്‍പരമായ ധാര്‍മ്മികതയും നിയമങ്ങളും ലംഘിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് മുന്നറിയിപ്പ് നല്‍കി. പ്രൊഫഷണല്‍ ധാര്‍മ്മികത പാലിക്കുക എന്നത് ഒരു നിര്‍ദേശമോ വ്യക്തിപരമായ തെരഞ്ഞെടുപ്പോ അല്ല, മറിച്ച് മെഡിക്കല്‍ രജിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ തരംതിരിക്കല്‍, അംഗത്വം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കര്‍ശനമായ നിയമപരമായ ബാധ്യതയാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള 'ഹെല്‍ത്ത് പ്രാക്ടീഷണര്‍ എത്തിക്‌സ് ഗൈഡ്', 'ഹെല്‍ത്ത് പ്രൊഫഷന്‍സ് എത്തിക്‌സ് ഫൗണ്ടേഷന്‍സ് ഡോക്യുമെന്റ്' എന്നിവ പാലിക്കാന്‍ രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകരും ബാധ്യസ്ഥരാണ്.

അതോറിറ്റി മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്:

മെഡിക്കല്‍ അനുഭവങ്ങള്‍, അവകാശവാദങ്ങള്‍ അല്ലെങ്കില്‍ പുതിയ ചികിത്സാ രീതികള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവ ശാസ്ത്രീയ തത്വങ്ങളിലും അംഗീകൃത പ്രൊഫഷണല്‍ മാനദണ്ഡങ്ങളിലും അധിഷ്ഠിതമായിരിക്കണം.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും വിലയിരുത്തേണ്ടതും ശാസ്ത്രീയ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, പരിശീലന ക്ലാസുകള്‍, സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലാണ്. അല്ലാതെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അവരുടെ ആരോഗ്യപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്ന രീതിയിലോ ആകരുത്.

ലംഘനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍
ധാര്‍മ്മിക ചട്ടങ്ങള്‍ ലംഘിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കമ്മറ്റിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം താഴെ പറയുന്ന നടപടികള്‍ നേരിടേണ്ടി വരും:

-പ്രൊഫഷണല്‍ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുക.

-വര്‍ക്കിംഗ് മെമ്പര്‍ഷിപ്പ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുക.

-കൗണ്‍സില്‍ അംഗത്വം പൂര്‍ണ്ണമായി റദ്ദാക്കുക.

മെഡിക്കല്‍ രംഗത്തെ സുരക്ഷ ഉറപ്പാക്കാനും, ഈ തൊഴിലിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും, ആരോഗ്യപ്രവര്‍ത്തകരില്‍ സമൂഹത്തിനുള്ള വിശ്വാസം നിലനിര്‍ത്താനും നിയമവിരുദ്ധമായ എല്ലാ പ്രവണതകള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി വീണ്ടും വ്യക്തമാക്കി.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026