l o a d i n g

ഗൾഫ്

സൗദി റെയില്‍വേയ്ക്കും വ്യോമയാനത്തിനും അന്താരാഷ്ട്ര അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

റിയാദ്: സുരക്ഷാ, റിസ്‌ക് മാനേജ്മെന്റ് വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് സൗദി അറേബ്യന്‍ റെയില്‍വേയ്ക്ക് രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍. കൂടാതെ, മേഖലയിലെ സമീപകാല ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും വ്യോമഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്തതിന് സൗദിക്ക് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ അഭിനന്ദനവും ലഭിച്ചു.

സുരക്ഷാ സംവിധാനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ മികവിനാണ് 'സേഫ്365' (Safe365) നല്‍കുന്ന 'എക്‌സലന്‍സ് ഇന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് സേഫ്റ്റി സിസ്റ്റംസ്' പുരസ്‌കാരം സൗദി റെയില്‍വേ നേടിയത്. സുരക്ഷാ സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ വികസിപ്പിച്ചെടുത്ത അത്യാധുനിക ഡിജിറ്റല്‍ ചട്ടക്കൂടിനെയാണ് ഈ പുരസ്‌കാരം അര്‍ഹമാക്കിയത്. അതോടൊപ്പം, റിസ്‌ക് മാനേജ്മെന്റ് രീതികളിലെ മികവിനും സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതിനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് (IIRSM) നല്‍കുന്ന 'റിസ്‌ക് ടീം ഓഫ് ദി ഇയര്‍' പുരസ്‌കാരവും സൗദി റെയില്‍വേ കരസ്ഥമാക്കി. സുരക്ഷയെ ഒരു കോര്‍പ്പറേറ്റ് സംസ്‌കാരമാക്കി മാറ്റുന്നതില്‍ റെയില്‍വേ കൈവരിച്ച പുരോഗതിയാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വ്യോമയാന മേഖലയില്‍ സന്നദ്ധത തെളിയിച്ച് സൗദി
മേഖലയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലും വ്യോമഗതാഗതം സുഗമമായും സുരക്ഷിതമായും നിലനിര്‍ത്താന്‍ സൗദിക്ക് കഴിഞ്ഞതായി IATA ചൂണ്ടിക്കാട്ടി. വലിയ തോതിലുള്ള വ്യോമയാന തിരക്ക് നേരിടുമ്പോഴും വിമാന സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരാന്‍ സാധിച്ച സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസിനെ (SANS) ഐ.എ.ടി.എ പ്രത്യേക പ്രശംസിച്ചു. ഇതിന്റെ ഭാഗമായി സൗദിക്ക് പ്രശംസാ പത്രവും ഫലകവും നല്‍കി ആദരിച്ചു.

സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ എയര്‍ റൂട്ടുകള്‍ പുനഃക്രമീകരിക്കുന്നതിലും വിമാന സര്‍വീസുകള്‍ നിയന്ത്രിക്കുന്നതിലും സൗദി അധികൃതര്‍ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും കാര്യക്ഷമതയെയും അന്താരാഷ്ട്ര ഏജന്‍സി പ്രത്യേകം പരാമര്‍ശിച്ചു. ആഗോള ഗതാഗത, ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയിലേക്ക് സൗദി അറേബ്യ കുതിക്കുകയാണെന്നതിന്റെ തെളിവാണ് ഈ അംഗീകാരങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

Photo

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026