l o a d i n g

ഗൾഫ്

ടൂറിസം മേഖലയില്‍ സൗദിക്ക് ചരിത്രനേട്ടം; 2025-ല്‍ എത്തിയത് 12.3 കോടി വിനോദസഞ്ചാരികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2026

റിയാദ്: സൗദി അറേബ്യയുടെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തരവും അന്തര്‍ദേശീയവുമായി 12.3 കോടി വിനോദസഞ്ചാരികളാണ് സൗദിയിലെത്തിയത്. 2024-നെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് 2025-ലെ വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിനോദസഞ്ചാര മേഖലയിലെ മൊത്തം ചെലവ് ഏഴ് ശതമാനം വര്‍ധിച്ച് 304 ബില്യണ്‍ സൗദി റിയാലിലെത്തി. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ടൂറിസം മേഖലയെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി മാറ്റാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ വലിയ വിജയമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2025-ല്‍ 2.93 കോടി വിദേശ ടൂറിസ്റ്റുകളും 9.33 കോടി ആഭ്യന്തര ടൂറിസ്റ്റുകളുമാണ് സൗദിയില്‍ എത്തിയത്. വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് 176.6 ബില്യണ്‍ റിയാലും ആഭ്യന്തര ടൂറിസ്റ്റുകളില്‍ നിന്ന് 127.1 ബില്യണ്‍ റിയാലും വരുമാനം ലഭിച്ചു. രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പേയ്മെന്റ് ട്രാവല്‍ അക്കൗണ്ടില്‍ 49.4 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തി. മതപരമായ ആവശ്യങ്ങള്‍ക്കപ്പുറമുള്ള സന്ദര്‍ശനങ്ങളാണ് വര്‍ധിക്കുന്നത്. വിദേശ ടൂറിസ്റ്റുകളില്‍ 52 ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്കായാണ് എത്തിയത്. 2019-ല്‍ ഇത് 44 ശതമാനം മാത്രമായിരുന്നു.

ടൂറിസം മേഖലയില്‍ മാത്രം 10.3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം സൗദി സ്ത്രീകളുടെ പങ്കാളിത്തമാണ്. ടൂറിസം മേഖലയിലെ സൗദി ജീവനക്കാരില്‍ 47 ശതമാനവും സ്ത്രീകളാണ്. 2018-ല്‍ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു എന്നത് മേഖലയിലെ വലിയൊരു സാമൂഹിക മാറ്റത്തെ അടയാളപ്പെടുത്തുന്നു.

സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം മേഖല നിര്‍ണ്ണായക പങ്ക് വഹിക്കുകയാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് പറഞ്ഞു. ടൂറിസം മേഖലയിലെ ഈ വളര്‍ച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026