l o a d i n g

ഗൾഫ്

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി

Thumbnail


റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായി. റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഷുമൈസി ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ നൂറുകണക്കിന് രക്തദാതാക്കളാണ് ജീവന്‍ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തില്‍ പങ്കാളികളായത്.

രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ നീണ്ടുനിന്ന ക്യാമ്പ് റിയാദിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ & പ്രസ്സ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലര്‍ ഷാരിഖ് ബദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജാതി-മത-വര്‍ണ്ണ-ദേശ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ സേവനമാണ് രക്തദാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിരമായ രക്തദാനം സമൂഹത്തിന് അനിവാര്യമാണെന്നും, ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹം കാണിക്കുന്ന ആവേശം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോഗ്രാം ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് ആമുഖ പ്രഭാഷണം നടത്തി.

റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ബദര്‍ അല്‍ അലി രക്തത്തിന്റെ ലഭ്യത ആരോഗ്യ മേഖലയില്‍ എത്രത്തോളം നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, ഗുരുതര രോഗചികിത്സകള്‍ എന്നിവയ്ക്കായി രക്തത്തിന്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതില്‍ ഇത്തരം ജനകീയ ക്യാമ്പുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് റീജിയണല്‍ ലബോറട്ടറിയിലെ ചീഫ് ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സിബായി, ഒഐസിസിയുടെ നേതൃത്വത്തില്‍ ഇത്രയും വലിയ തോതില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനെ അഭിനന്ദിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹത്തിന്റെ ഇത്തരം പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അല്‍ ശിഫ മെഡിക്കല്‍ സര്‍വീസസിലെ ഡോ. മുഹമ്മദ് ഇദ്രിസ്, ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, വനിതാ വേദി പ്രതിനിധി മൃദുല വിനീഷ്, കോക്ക-കോള മാനേജര്‍ വേണുഗോപാല്‍, ഷരീഫ് സബൂര്‍ജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ ആദരിച്ചു. ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കര്‍, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, റഹ്‌മാന്‍ മുനമ്പത്ത്, നിഷാദ് ആലംകോട്, സജീര്‍ പൂന്തുറ, സൈഫ് കായംകുളം, അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത്, ഷുക്കൂര്‍ ആലുവ, റഫീഖ് വെമ്പായം, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, അബ്ദുല്‍ കരീം കൊടുവള്ളി എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ഷാനവാസ് മുനമ്പത്ത്, മാള മുഹിയിദ്ധീന്‍, അഡ്വ. എല്‍.കെ. അജിത്ത്, നസറുദ്ദീന്‍ വി.ജെ., അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് ഖാന്‍, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, അലി ആലുവ, കമറുദ്ദീന്‍ താമരക്കുളം, ഒമര്‍ ഷരീഫ് കോഴിക്കോട്, സന്തോഷ് ബാബു കണ്ണൂര്‍, ഷിഹാബ് പാലക്കാട്, ഷാജി മഠത്തില്‍, സിജോ വയനാട്, ബാബുക്കുട്ടി പത്തനംതിട്ട, നാസര്‍ കല്ലറ, നൗഷാദ് കറ്റാനം, അസ്‌കര്‍ കണ്ണൂര്‍, യഹിയ കൊടുങ്ങല്ലൂര്‍, ഷഫീഖ് കിനാലൂര്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഷബീര്‍ വരിക്കാപ്പള്ളി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഭദ്രന്‍ തിരുവനന്തപുരം, ജോസഫ് കോട്ടയം, സൈനുദ്ധീന്‍ വല്ലപ്പുഴ തുടങ്ങിയവര്‍ രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രക്തദാനം നടത്തിയ എല്ലാവര്‍ക്കും ഒഐസിസിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

അലക്‌സ് കൊട്ടാരക്കര, ജംഷി തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, നിസാര്‍ പള്ളികശ്ശേരി, ബിനോയ് മത്തായി, ജംഷി കോഴിക്കോട്, ഷരീഫ് തൈക്കണ്ടി, വൈശാഖ് കോഴിക്കോട്, ഷറഫു ചിറ്റന്‍, സാദിഖ് വടപുറം, ഷിബു ഉസ്മാന്‍, സിദ്ധീഖ് പന്നിയങ്കര, ഉമ്മറലി അക്ബര്‍, ഫാത്തിമ ഫിദ, അബ്ദുല്‍ കരീം, ജോജി ബിനോയ്, സുനി ബഷീര്‍, മോലിഷാ സജി, അന്‍സാര്‍ വര്‍ക്കല, ഷംസീര്‍ പാലക്കാട്, മുജീബ് കൂടരഞ്ഞി തുടങ്ങിയവര്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന് നേതൃത്വം നല്‍കി.

ഹാഷിം കണ്ണാടിപറമ്പ്, സോണി പാറക്കല്‍, അന്‍സാര്‍ വടശ്ശേരിക്കോണം, മുത്തു പാണ്ടിക്കാട്, സമദ് വയനാട്, മജു സിവില്‍ സ്റ്റേഷന്‍, ഷാനവാസ് ഇടുക്കി, ഷിജു, ഡൊമിനിക്ക്, സുജിത്ത് കണ്ണൂര്‍, ഹാഷിം പാപ്പിനശ്ശേരി, ശരത് സ്വാമിനാഥന്‍, റഫീഖ് പട്ടാമ്പി, സിജോ എറണാകുളം, റഫീഖ് കൊടിഞ്ഞി, ഷഫീഖ് കണ്ണൂര്‍, അശ്‌റഫ് ആലപ്പുഴ, രാജേഷ് ഉണ്ണിയാല്‍, സഹീര്‍ പാലക്കാട്, കലാം പെരുമ്പാവൂര്‍, അജീഷ് ചെറുവട്ടൂര്‍, ജിബിന്‍ സമദ്, ജോണി ചാലക്കുടി, ഷാജഹാന്‍ ഇടുക്കി, സഞ്ജു തൃശൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ രക്തദാതാക്കള്‍ക്കായി വാഹന സൗകര്യവും ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. കൂടാതെ, അല്‍മറായി കമ്പനി ക്യാമ്പില്‍ പങ്കെടുത്ത എല്ലാ രക്തദാതാക്കള്‍ക്കും ആവശ്യമായ ജ്യൂസും കേക്കും നല്‍കി. പരിപാടിയുടെ ഭാഗമായി അല്‍ത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ക്യാമ്പിന് കൂടുതല്‍ ആവേശം പകര്‍ന്നു. ലിലിയാ ഷജീര്‍ പ്രോഗ്രാം അവതാരകയായിരുന്നു. റിയാദിലെ ഇന്ത്യന്‍ പ്രവാസികളുടെ ഐക്യവും സാമൂഹിക ഉത്തരവാദിത്തവും വിളിച്ചോതുന്ന ഈ ജനകീയ രക്തദാന ക്യാമ്പ്, മനുഷ്യസ്‌നേഹത്തിന്റെ മികച്ച മാതൃകയായി മാറിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Photo

Latest News

അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
June 15, 2026
 സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
June 15, 2026
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
June 15, 2026
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
June 15, 2026
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
June 15, 2026
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
June 15, 2026
 ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
June 15, 2026
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026