l o a d i n g

ഗൾഫ്

സമര്‍പ്പിത ദൗത്യം പൂര്‍ത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

ജിദ്ദ: തനിമയുടെ കീഴിലുള്ള ഹജ്ജ് വളണ്ടിയര്‍ സേവനം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ജനറല്‍ കണ്‍വീനര്‍ തമീം മമ്പാടും ക്യാപ്റ്റന്‍ അബ്ശീറും അറിയിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന മക്കയിലെ അസീസിയ, നസീം തുടങ്ങിയ പ്രദേശങ്ങളിലും മദീനയിലുമാണ് നിലവില്‍ സേവനം തുടരുന്നത്. ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസ കേന്ദ്രങ്ങളിലെ ഭക്ഷണ വിതരണം തുടരും. രാത്രി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ക്കു പുറമെ, ഹാജിമാര്‍ക്ക് ഏറെ ആശ്വാസമേകുന്ന ചൂടു കഞ്ഞിയും അച്ചാറും വിതരണം ചെയ്യുന്നുണ്ട്. ഓരോ കെട്ടിടത്തിലും നൂറുകണക്കിന് കഞ്ഞിയാണ് വിതരണം ചെയ്യുന്നത്. ജിദ്ദയില്‍ നിന്നുള്ള വളണ്ടിയര്‍മാരടക്കം അസീസിയ കേന്ദ്രീകരിച്ചാണ് വിതരണം കാര്യക്ഷമമാക്കുന്നത്. മക്കയിലെ സേവനങ്ങള്‍ മജീദ് എ.പി, സഫീര്‍ അലി എന്നിവര്‍ ഏകോപിപ്പിക്കുന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ ഹജ്ജ് മിഷനോടൊപ്പം സേവനം നല്‍കിയ തനിമ വളണ്ടിയര്‍മാരെ ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ ഹജ്ജ് സീസണിന്റെ സമാപനത്തോടെയാണ് തനിമ ഹജ്ജ് വളണ്ടിയര്‍ സര്‍വീസും അവസാനിക്കുന്നത്. അധികൃതരില്‍ നിന്നുള്ള പ്രത്യേക പെര്‍മിറ്റോടെ പ്രവര്‍ത്തിച്ച തനിമ വളണ്ടിയര്‍മാര്‍, ഈ വര്‍ഷവും നൂറുകണക്കിന് ഇന്ത്യന്‍ ഹാജിമാര്‍ക്ക് സഹായം നല്‍കി സേവനം പൂര്‍ത്തിയാക്കിയതില്‍ അഭിമാനവും സംതൃപ്തിയും പ്രകടിപ്പിച്ചു.

അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പ്രധാന ഹജ്ജ് കേന്ദ്രങ്ങളിലും ഹറമിലെ വിവിധ ഭാഗങ്ങളിലും ഹാജിമാരുടെ താമസസ്ഥലങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തനിമയുടെ ഹജ്ജ് വളണ്ടിയര്‍ ടീം സേവനം നല്‍കി. വഴിതെറ്റിയ ഹാജിമാരെ കണ്ടെത്തി തമ്പുകളിലും താമസസ്ഥലങ്ങളിലും എത്തിക്കുന്നതിലായിരുന്നു പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹജ്ജ് കര്‍മ്മങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഗൈഡന്‍സും ദിശാബോധവും നല്‍കല്‍, ക്രൗഡ് മാനേജ്‌മെന്റ്, ബസ് ട്രാന്‍സ്പോര്‍ട്ട് സഹായം, അടിയന്തര സഹായം എന്നിവയ്ക്കു പുറമെ ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍, ഭാഷാ സഹായം തുടങ്ങിയവയും ഇവര്‍ നല്‍കി. ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ചാണ് ഈ സേവനങ്ങള്‍ ഒരുക്കിയത്.

നൂറുകണക്കിനു വളണ്ടിയര്‍മാര്‍ അറഫ-മിന മേഖലകളില്‍ പ്രവര്‍ത്തിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ പെര്‍മിറ്റോടെ കൂടുതല്‍ ഫലപ്രദമായി സേവനം നല്‍കാന്‍ സാധിച്ചതില്‍ ടീം അഭിമാനം പ്രകടിപ്പിച്ചു.

കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് സേവനം ക്രമീകരിച്ചതും ഈ വര്‍ഷത്തെ ദൗത്യം നിര്‍വഹിച്ചതും. ഹാജിമാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച എല്ലാ വളണ്ടിയര്‍മാരെയും തനിമ കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീന്‍ അഭിനന്ദിച്ചു. സൗദി അധികൃതര്‍ക്കും, ഇന്ത്യന്‍ ഹജ്ജ് മിഷനും, നിര്‍ദേശങ്ങള്‍ പാലിച്ച് ഹജ്ജ് സുഗമമാക്കിയ എല്ലാ ഹാജിമാര്‍ക്കും തനിമ നന്ദി അറിയിച്ചു.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026