l o a d i n g

ഗൾഫ്

മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും പ്രവാസി സമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങളും നിർദ്ദേശങ്ങളുമടങ്ങുന്ന നിവേദനം നൽകുകയും ചെയ്തു. പ്രവാസി കാര്യ വകുപ്പ് ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളുമടങ്ങുന്ന നിവേദനത്തിൽ പ്രധാനമായും സർക്കാർ സേവനങ്ങളിൽ കാലതാമസമൊഴിവാക്കുന്നതിന് പ്രവാസികൾക്കായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി കൂടുതൽ പ്രയോജനകരമാക്കൽ, ക്ഷേമനിധി പദ്ധതി കൂടുതൽ പേർക്ക് പ്രയോചനപ്പെടുത്തുവാൻ കഴിയുന്ന ഇളവുകൾ വരുത്തിയുള്ള പരിഷ്കരണം, പെൻഷൻ തുക വർദ്ധിപ്പിക്കൽ, ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുവാനും സാധാരണക്കാരായ പ്രവാസികൾക്ക് പങ്കാളിത്തം ഉറപ്പ് നൽകുന്ന തരത്തിലുള്ള അഴിച്ചുപണി, വിവിധ തലത്തിൽ പ്രവാസി നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയുള്ള പുനരധിവാസ പദ്ധതി, പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുതകുന്ന നിർദ്ദേശങ്ങൾ, പ്രവാസികൾക്ക് നിയമസഹായത്തിനുള്ള ഫലപ്രദമായ ലീഗൽ സെൽ എന്നിവ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ഒഐസിസി ജിദ്ദ റീജ്യണൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു. തികച്ചും അനുഭാവപൂർണ്ണമായ സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രി തന്നെ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു ഏറെ പ്രതീക്ഷാ നിർഭരമാണെന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ സൗദി സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തതായി ഒഐസിസി നേതാക്കൾ അറിയിച്ചു. ഒഐസിസി ബാലവേദി ഭാരവാഹിയും ജിദ്ദയിലെ യുവ എഴുത്തുകാരനുമായ മുഹമ്മത് അമാൻ എഴുതിയ ദി ഡ്രീം എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മുഹമ്മത് അമാനെ മുഖ്യമന്ത്രി പ്രത്യകം അഭിനന്ദിച്ചു.
ഒഐസിസി റീജ്യണൽ കമ്മിറ്റി ജന: സെക്രട്ടറി അസ്ഹാബ് വർക്കല, ദേശീയ കമ്മിറ്റി വൈ. പ്രസിഡണ്ട് നിസാമുദ്ധീൻ, ജന. സെക്രട്ടറി അഷ്‌റഫ് അഞ്ചാലൻ, സെക്രട്ടറി മുസ്തഫ ചേളാരി, ജോ. ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫിറോസ് പോരൂർ, ഷാനു മോൻ കരമന, എം. ടി. ഗഫൂർ, റാഷിദ് വർക്കല, ഉമ്മർ പാറമ്മൽ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026