l o a d i n g

ഇന്ത്യ

തൃണമൂല്‍ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത പിളര്‍പ്പ്: നിയമസഭയില്‍ വിമത പക്ഷത്തിന്റെ കരുനീക്കം; 20 എംപിമാര്‍ ബി.ജെ.പിയിലേക്ക്, മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) അപ്രതീക്ഷിത ആഭ്യന്തര കലഹം രൂക്ഷമായതോടെ, ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പുതിയ നേതൃനിര പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു പിളര്‍പ്പ് ദൃശ്യമാകുന്നത്.

ബുധനാഴ്ച രാവിലെ സസ്‌പെന്‍ഷനിലായ തൃണമൂല്‍ നേതാക്കളായ റിതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നിവരുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ നിയമസഭയിലെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഒളിഞ്ഞും തെളിഞ്ഞും എത്തിയ നിരവധി എംഎല്‍എമാര്‍ റിതബ്രത ബാനര്‍ജിയുടെ പുതിയ ബ്ലോക്കിന് പിന്തുണ പ്രഖ്യാപിച്ചു. ആകെ 60 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും, ഇതില്‍ 25 പേര്‍ നിലവില്‍ നിയമസഭയില്‍ സന്നിഹിതരാണെന്നും വിമത പക്ഷം അവകാശപ്പെട്ടു.

60 എംഎല്‍എമാരുടെ ഒപ്പടങ്ങിയ കത്ത് സ്പീക്കര്‍ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു കൊണ്ടാണ് വിമതര്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. നിയമസഭാ കക്ഷിയില്‍ പുതിയ നേതൃത്വത്തിന് അംഗീകാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ്: റിതബ്രത ബാനര്‍ജി, ചീഫ് വിപ്പ്: അക്രുസ്സമാന്‍, ഡെപ്യൂട്ടി നേതാക്കള്‍: ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, ഷിയൂളി സാഹ, സബിന യാസ്മിന്‍. പാര്‍ട്ടിയുടെ നിലവിലെ വിപ്പ് ഘടനയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് വിമതര്‍ ഈ പ്രഖ്യാപനം നടത്തിയത്.

വൈകുന്നേരത്തോടെ, നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോല്‍ സ്പീക്കര്‍ രതീന്ദ്ര ബോസ് റിതബ്രത ബാനര്‍ജിക്ക് കൈമാറി. ഇത് രാഷ്ട്രീയമായി വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. നേരത്തെ സോവന്ദെബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.

അതേസമയം, താന്‍ ഇപ്പോഴും മമത ബാനര്‍ജിയെ നേതാവായി കാണുന്നുവെന്നും, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അംഗീകാരവും തേടാന്‍ തയ്യാറാണെന്നും റിതബ്രത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയുടെ മരുമകനും പാര്‍ട്ടിയുടെ സംഘടനാ മുഖവുമായ അഭിഷേക് ബാനര്‍ജിയുടെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിമതര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി അഭിഷേക് ബാനര്‍ജിയുടെ ശുപാര്‍ശയില്‍ സീറ്റ് നല്‍കിയവരില്‍ പലരും ഇപ്പോള്‍ വിമത പക്ഷത്തുള്ളത് മമതയ്ക്ക് ഇരട്ടി പ്രഹരമായി.

2022-ല്‍ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിലുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 'യഥാര്‍ത്ഥ തൃണമൂല്‍' (അസ്ലി തൃണമൂല്‍) ആര് എന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തിലേക്കാകും ഇത് വഴിവെക്കുക.

നിയമസഭയ്ക്ക് പുറത്തും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ 42 ടിഎംസി എംപിമാരില്‍ ചുരുക്കം പേര്‍ മാത്രമാണ് പങ്കെടുത്തത്. അതിനിടെ 20 തൃണമൂല്‍ എംപിമാര്‍ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.. ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നെന്നും പാര്‍ട്ടി മാറാനുള്ള താല്‍പര്യം ഇവര്‍ പ്രകടിപ്പിച്ചെന്നുമാണ് സൂചന.

പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് ആകെ 41 എംപിമാരുണ്ട്. ലോക്‌സഭയില്‍ 28 പേരും രാജ്യസഭയില്‍ 13 പേരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനര്‍ജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പില്‍ എംപിമാരുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ശക്തിയാണ് തൃണമൂല്‍. എംപിമാര്‍ പോയാല്‍ പ്രതിപക്ഷ നിരയില്‍ പാര്‍ട്ടിയുടെ ശക്തി കുറയാനും ഇത് കാരണമാകും. പാര്‍ട്ടിയുടെ അടിത്തറയില്‍ ഉണ്ടായ ഈ വലിയ വിള്ളല്‍ മമത ബാനര്‍ജിക്കും നേതൃത്വത്തിനും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നുറപ്പാണ്.


Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026