l o a d i n g

ഗൾഫ്

സൗദിയില്‍ രണ്ട് മലയാളികള്‍ മരിച്ചു; പെരുമ്പാവൂര്‍ സ്വദേശി അപകടത്തിലും തൃശൂര്‍ സ്വദേശി രോഗബാധയെത്തുടര്‍ന്നുമാണ് മരിച്ചത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 2, 2026

ജുബൈല്‍/റിയാദ്: സൗദി അറേബ്യയിലെ ജുബൈലിലും റിയാദിരുമായി രണ്ട് മലയാളികള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജുബൈലിലുണ്ടായ അപകടത്തിലും തൃശൂര്‍ സ്വദേശി റിയാദില്‍ രോഗബാധയെത്തുടര്‍ന്നുമാണ് മരണപ്പെട്ടത്.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കൂറ്റനാട്ടുപറമ്പില്‍ വീട്ടില്‍ മുസ്തഫ (35) ആണ് ജുബൈലില്‍ നിര്യാതനായത്. തിങ്കളാഴ്ച ജുബൈലിലെ റെഡിമിക്‌സ് കമ്പനിയിലുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ജുബൈല്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ നടത്തിവരുന്നു. ഖബറടക്കം പിന്നീട് നാട്ടില്‍ നടക്കും.

തൃശൂര്‍ പഴയന്നൂര്‍ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) ആണ് റിയാദില്‍ മരിച്ചത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആദ്യം അല്‍ ഇമാന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി റിയാദില്‍ ഇസ്തിറാഹ (വിശ്രമകേന്ദ്രം) മേല്‍നോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ ഇബ്രാഹിമിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: മുബീന. മക്കള്‍: സിയാദ്, സിനാന്‍, ഷയാന്‍, ഷഫ്‌ന. സഹോദരന്‍: അസീസ് (റിയാദ്).

ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കെ.എം.സി.സി നേതാക്കള്‍ നേതൃത്വം വഹിച്ചു വരുന്നു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026