l o a d i n g

സാംസ്കാരികം

മുഖ്യമന്ത്രി സതീശന്റെ ദര്‍ശനങ്ങളുടെ പുസ്തകം

Thumbnail
Publisher By     കുഞ്ഞമ്മദ് വാണിമേല്‍
May 29, 2026

വി.ഡി. സതീശന്‍ വിവിധ ക്രൈസ്തവ കമ്മ്യൂണിറ്റികളില്‍ നടത്തിയ 32 പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഡിസി ബുക്‌സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകം. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിന്റെ അവതാരികയില്‍ വി.ഡി. സതീശന്‍ എന്ന വ്യക്തി ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി. എം. വര്‍ഗീസ്, ഇ. എം. എസ്. എന്നിവരുടെ ഔന്നത്യത്തിലാണ് ഡോ. സിറിയക് തോമസ് സതീശനെ കാണുന്നത്. പക്ഷെ അവരെപ്പോലെ ബുദ്ധിരാക്ഷസനാണെന്നൊന്നും അനുയായികള്‍ പോലും അതിശയോക്തി പറയുന്നില്ല.

എന്നാല്‍ കാര്യങ്ങള്‍ നന്നായി പഠിച്ച് ആകര്‍ഷകമായ ഭാഷയിലും ശബ്ദത്തിലും പ്രാസഭംഗിയിലും യുക്തിഭദ്രമായി പറഞ്ഞവതരിപ്പിക്കാനുള്ള സിദ്ധിയില്‍ ഒട്ടൊക്കെ പനമ്പിള്ളിക്കൊപ്പം നില്‍ക്കുമെന്ന് പ്രശംസിച്ചവരില്‍ മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പി. ജെ. കുര്യന്‍ മാത്രമല്ല ഉള്‍പ്പെടുന്നതെന്ന് സിറിയക് തോമസ് അടിവരയിടുന്നു. പ്രഭാഷണകലയിലെ ഔന്നത്യമായിരുന്ന പ്രൊഫസര്‍ എം. കെ. സാനു മാസ്റ്ററും സതീശനിലെ പ്രഭാഷണ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.

ഡോ. സിറിയക് തോമസ് മതസഹിഷ്ണുതയ്ക്കും അവതാരികയില്‍ ശ്രദ്ധേയമായ വ്യാഖ്യാനം നല്‍കുന്നുണ്ട്. 'അവരും ആയിക്കോട്ടെ' എന്ന ഔദാര്യ മനോഭാവമല്ല ഭാരതത്തിന്റെ യഥാര്‍ഥ മതനിരപേക്ഷത എന്നാണ് സിറിയക് തോമസ് ശരിയാംവണ്ണം വിലയിരുത്തുന്നത്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്നതും ചേര്‍ത്തുനിര്‍ത്തുന്നതുമാണ് യഥാര്‍ഥ ഇന്ത്യന്‍ മതനിരപേക്ഷത. സതീശന്‍ എന്നും മതനിരപേക്ഷതയുടെ പക്ഷം നിന്ന നേതാവാണ്. ഗാന്ധിയന്‍ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസുകാരന് ഇതിനായി പ്രത്യേക വര്‍ക്കൗട്ടൊന്നും ആവശ്യമില്ല.

സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് 2026 മാര്‍ച്ച് 03-ന് ഡോ. സിറിയക് തോമസ് അവതാരിക എഴുതിയത്. പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയപ്പോഴേക്കും (ഒന്നാം പതിപ്പ് ഈ വര്‍ഷം - 2026 ഏപ്രില്‍) സതീശന്‍ മുഖ്യമന്ത്രിയായിക്കഴിഞ്ഞിരുന്നു. 'ജനമനസ്സുകളുടെ അഭീഷ്ടത്തിനനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിച്ചേര്‍ന്ന ഒരാളുടെ ദാര്‍ശനികതയിലൂന്നിയുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍...' പ്രസാധക കുറിപ്പില്‍ രവി ഡി. സി. സന്തോഷം അറിയിക്കുന്നുണ്ട്. പുസ്തകം എഡിറ്റ് ചെയ്ത റോയ് മാത്യു ഇപ്പോള്‍ മുഖ്യമന്ത്രി വി. ഡി. സതീശന്റെ മാധ്യമ അഡൈ്വസറാണ്. റോയ് മാത്യു എഡിറ്റിങ് ദൗത്യം ഏറ്റെടുക്കുമ്പോള്‍ ചിന്തയുടെ വിദൂര പരിസരത്തുപോലും രണ്ടുപേരുടെയും പുതിയ വലിയ പദവികള്‍ ഉണ്ടായിട്ടുണ്ടാകില്ല. പുസ്തകത്തിന് 200 പേജ്. വില 280 രൂപ.

ക്രൈസ്തവ മതദര്‍ശനങ്ങളെക്കുറിച്ച് സതീശന്റെ ആഴത്തിലുള്ള അറിവ് ആരെയും വിസ്മയിപ്പിക്കും. കേരള ചരിത്രത്തിലെ അധികമാരും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ഥ്യങ്ങളും സതീശന്റെ പ്രഭാഷണങ്ങളിലുണ്ട്. ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം ഐക്യ പോരാട്ടമായ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ചാലകശക്തിയായിരുന്ന എബ്രഹാം മാര്‍ത്തോമ്മയെപ്പോലുള്ള മതനേതാക്കളെ പ്രഭാഷണങ്ങളില്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നുണ്ട്.

'യുവതയെ കൊല്ലുന്ന ലഹരി' എന്ന തലക്കെട്ടിലെ പ്രഭാഷണത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. എണ്‍പതുകളുടെ അവസാനത്തില്‍ മദ്രാസില്‍നിന്ന് ഉദിച്ചുയര്‍ന്ന എല്‍. ശിവരാമകൃഷ്ണന്‍ എന്ന സ്പിന്നറെ ഇല്ലാതാക്കിയത് മയക്കുമരുന്നായിരുന്നു. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവരേക്കാള്‍ ഉയരത്തിലെത്തേണ്ടയാളായിരുന്നു എല്‍. ശിവരാമകൃഷ്ണന്‍. മയക്കുമരുന്ന് എല്ലാം ഇല്ലാതാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാല്യകാല സുഹൃത്തും ഇന്ത്യന്‍ ടീം ബാറ്ററുമായിരുന്ന വിനോദ് കാംബ്ലിക്കും സംഭവിച്ചത് മറ്റൊന്നായിരുന്നില്ലെന്ന് ഇന്ത്യ പെന്തകോസ്ത് സഭയുടെ കുമ്പനാട് കണ്‍വെന്‍ഷനില്‍ സതീശന്‍ ഉണര്‍ത്തുന്നു.

മൂന്ന് പതിറ്റാണ്ടുകാലം മാര്‍ത്തോമ്മാ സഭയെ നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായ യൂഹാനോന്‍ മാര്‍ത്തോമ്മാ കമ്യൂണിസത്തെപ്പറ്റി പറഞ്ഞ കാര്യം എന്നും പ്രസക്തമാണ്. സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ സഭകള്‍ പരാജയപ്പെട്ടപ്പോഴായിരുന്നു കമ്യൂണിസം ഈ ലോകത്ത് ശക്തി പ്രാപിച്ചതെന്നായിരുന്നു യൂഹാനോന്‍ മാര്‍ത്തോമ്മായുടെ കാഴ്ചപ്പാട്. ദൈവത്തെ ഉപേക്ഷിച്ച് സാമൂഹ്യനീതി നടപ്പാക്കാന്‍ കമ്യൂണിസം ശ്രമിച്ചപ്പോള്‍ അവരും തോറ്റുപോയെന്ന മാര്‍ത്തോമ്മായുടെ കാഴ്ചപ്പാട് സതീശന്‍ ഉറപ്പോടെ ശരിവെക്കുന്നു.

ഇത്രയധികം ദാര്‍ശനികമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളെ പുതിയ കാലത്തെ കോണ്‍ഗ്രസില്‍ വിരളമായി മാത്രമേ കാണാനാവൂ. സതീശന്റെ പുസ്തകത്തിന്റെ പേരായ 'ആദം നീ എവിടെയാകുന്നു?' എന്ന ചോദ്യം കേരള രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ഇങ്ങിനെ മാറ്റി അവതരിപ്പിക്കാന്‍ തോന്നുന്നു- 'ജനാധിപത്യ രാഷ്ട്രീയത്തെ ചിന്തയുടെയും ദര്‍ശനത്തിന്റെയും വഴിയില്‍ നയിക്കാന്‍ കഴിയുന്ന വി. ഡി. സതീശന്മാരേ, നിങ്ങള്‍ എവിടെയാണ്?'

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026