l o a d i n g

സാംസ്കാരികം

താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ വന്‍ പൊട്ടിത്തെറി: ടിനി ടോമിനെതിരെ നിയമപോരാട്ടവുമായി അന്‍സിബ; പോലീസ് സ്റ്റേഷനിലും പീഡനമെന്ന് ആക്ഷേപം

Thumbnail

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭാരവാഹികള്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടര്‍ന്ന് വന്‍ പൊട്ടിത്തെറി. നടന്‍ ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി അന്‍സിബ ഹസന്‍ വ്യക്തമാക്കിയതിന് പിന്നാലെ, ടിനി ടോമിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി നീന കുറുപ്പും രംഗത്തെത്തി. തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്ന് വെളിപ്പെടുത്തിയ അന്‍സിബ, ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നും അറിയിച്ചു.

അതേസമയം, അന്‍സിബയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വനിതാ എക്‌സിക്യൂട്ടീവ് അംഗം താനാണെന്ന് വെളിപ്പെടുത്തി 'അമ്മ'യുടെ വൈസ് പ്രസിഡന്റ് കൂടിയായ നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയതോടെ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്.

സംഘടനയില്‍ നിന്ന് തനിക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട അനീതികള്‍ മാധ്യമങ്ങളോട് തുറന്നുപറയാന്‍ തയാറായതെന്ന് അന്‍സിബ ഹസന്‍ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ താരം 'അമ്മ'യില്‍ നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ നേതൃത്വത്തിലുള്ള ആള്‍ക്കെതിരെ തന്നെ പരാതി നല്‍കേണ്ടി വരുന്നതിലെ വിശ്വാസക്കുറവ് കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് അന്‍സിബ ഇപ്പോള്‍ തുറന്നുപറഞ്ഞു.

ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും, 'ജിഹാദി' എന്ന് വിളിച്ചതായും, മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചതായും അന്‍സിബ വെളിപ്പെടുത്തി. തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി പരിഹരിക്കാന്‍ ചെന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത പക്ഷപാതപരമായ പെരുമാറ്റമാണ്. എസ്.ഐ രേഷ്മ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചു. എസ്.ഐയുടെ മുന്നില്‍ വച്ച് പരാതിക്കാരി പരസ്യമായി തെറിവിളിച്ചിട്ടും പോലീസ് മൗനം പാലിച്ചു. ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താന്‍ ഒപ്പിട്ട പേപ്പറില്‍ എസ്.ഐ സ്വന്തം ഇഷ്ടപ്രകാരം വരികള്‍ കൂട്ടിച്ചേര്‍ത്ത് രേഖകളില്‍ തിരുത്തല്‍ വരുത്തിയതായും അന്‍സിബ ആരോപിച്ചു. ഭാവിയില്‍ തന്റെ വായടപ്പിക്കാന്‍ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് അവിടെ നടന്നതെന്നും ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും താരം വ്യക്തമാക്കി.

'ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനം. 'അമ്മ' സംഘടനയില്‍ നിന്നോ ഈ കമ്മിറ്റിയില്‍ നിന്നോ എനിക്ക് നീതി കിട്ടുമെന്ന് ഇപ്പോള്‍ ഒട്ടും പ്രതീക്ഷയില്ല. ഈ പ്രശ്‌നങ്ങളെല്ലാം മുന്‍പ് തന്നെ അസോസിയേഷനെ അറിയിച്ചിട്ടും മൗനം പാലിച്ച ഭാരവാഹികള്‍, ഇപ്പോള്‍ മാധ്യമ സമ്മര്‍ദ്ദം കാരണം മാത്രമാണ് ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നത്. ഈ സാഹചര്യത്തില്‍ സംഘടനയുമായി യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കുമില്ല.' അന്‍സിബ ഹസന്‍ വ്യക്തമാക്കി.

അന്‍സിബയ്‌ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ 'വനിതാ എക്‌സിക്യൂട്ടീവ് അംഗം' താനാണെന്ന് നടി ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. ഡിസംബര്‍ 10ന് രാത്രി അന്‍സിബ തന്റെ ഫോണിലേക്ക് അയച്ച ഒരു മെസേജാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ആ മെസേജിന്റെ വിശദീകരണം ചോദിച്ച് വിളിച്ചപ്പോള്‍ ജോലിത്തിരക്കാണെന്ന് പറഞ്ഞ് അന്‍സിബ ഒഴിഞ്ഞുമാറി. പിന്നീട് തന്റെ ഭര്‍ത്താവ് ഈ മെസേജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. അന്‍സിബ പിന്നീട് കോളുകള്‍ എടുക്കാതായതോടെ, കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിലാണ് യാതൊരു നിവര്‍ത്തിയുമില്ലാതെ ഹില്‍പാലസ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. ഈ കേസിന്റെ പേരില്‍ അന്‍സിബ തന്നെയാണ് ജനുവരി 24ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് മത തീവ്രവാദവും ജിഹാദും ആരോപിച്ചുകൊണ്ട് വലിയ മെസേജ് ഇട്ടതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. താന്‍ നല്‍കിയ പരാതിയില്‍ മത തീവ്രവാദ പരാമര്‍ശങ്ങളോ ജിഹാദ് ആരോപണമോ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

അന്‍സിബയ്ക്ക് പിന്നാലെ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടന്‍ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീന കുറുപ്പും രംഗത്തെത്തി. 'അമ്മ'യുടെ കുടുംബസംഗമത്തിനിടയിലും അമ്മ ഓഫീസില്‍ വെച്ചും ടിനി ടോം തങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീന കുറുപ്പിന്റെ പരാതി.

ഓഫീസില്‍ വെച്ച് ടിനി ടോം തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും, അവിടെയുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ ഇടപെട്ട് പിടിച്ചുമാറ്റിയത് കൊണ്ട് മാത്രമാണ് താന്‍ മര്‍ദ്ദനമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും സംഘടനയ്ക്ക് നല്‍കിയ ഔദ്യോഗിക പരാതിയില്‍ നീന വ്യക്തമാക്കുന്നു. ടിനി ടോമിന്റെ ഇത്തരം ക്രൂരതകള്‍ക്ക് മറ്റ് പല വനിതാ അംഗങ്ങളും ഇരയായിട്ടുണ്ടെന്നും എന്നാല്‍ പ്രതികരിച്ചാല്‍ ഭയപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ വരികയും ചെയ്യുന്ന ഇയാളുടെ സ്വഭാവം കാരണം മറ്റുള്ളവര്‍ പരാതി പറയാന്‍ ഭയപ്പെടുകയാണെന്നും നീന വെളിപ്പെടുത്തുന്നു. അന്‍സിബയെ മതതീവ്രവാദിയാക്കാന്‍ ടിനി ടോം ശ്രമിച്ചതിന് താന്‍ നേരിട്ട് ദൃക്‌സാക്ഷിയാണെന്നും നീന കുറുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വനിതാ അംഗങ്ങളുടെ പരാതികള്‍ 'അമ്മ' പൂഴ്ത്തിവെയ്ക്കുന്നതായി വിമര്‍ശനം

ടിനി ടോമിനെതിരെയുള്ള അന്‍സിബയുടെ ആരോപണങ്ങള്‍ നടി നീന കുറുപ്പ് ശരിവച്ചിട്ടും, 'ഒരാളല്ലേ ഇത് കേട്ടിട്ടുള്ളൂ' എന്ന രീതിയില്‍ വിഷയത്തെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനമാണ് സംഘടനയുടെ പ്രസിഡന്റില്‍ നിന്നും ഉണ്ടായതെന്ന് അന്‍സിബ ആരോപിക്കുന്നു. ഒരു സ്ത്രീ നല്‍കിയ, നിയമപരമായി പോലീസിന് കൈമാറേണ്ട ഇത്രയും ഗൗരവമേറിയ പരാതി ലഭിച്ചിട്ടും 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇത് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്നാല്‍ അന്‍സിബയുടെ പരാതി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ടിനി ടോമിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നുമാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം അന്‍സിബ ഒരു പരാതി അയച്ചിട്ടുണ്ടെന്നും അതില്‍ ടിനി ടോമിന്റെയും ലക്ഷ്മി പ്രിയയുടെയും മറ്റു ചിലരുടെയും ഒക്കെ പേരുകള്‍ ഉണ്ടെന്നും ശ്വേത മേനോന്‍ സമ്മതിച്ചു.

മുന്‍കാലങ്ങളിലും സംഘടനയ്ക്കുള്ളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് പകരം പരാതിക്കാരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് 'അമ്മ' സ്വീകരിച്ചിട്ടുള്ളതെന്ന വിമര്‍ശനം വീണ്ടും ശക്തമാവുകയാണ്. ഇത്രയും ഗൗരവമേറിയ ആരോപണങ്ങള്‍ പരസ്യമായ സാഹചര്യത്തില്‍, പരാതിക്കാരുമായും ടിനി ടോമുമായും ചര്‍ച്ച നടത്താനും വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാനും സംഘടനയുടെ നേതൃത്വം വലിയ സമ്മര്‍ദ്ദത്തിലാണ്. വരും ദിവസങ്ങളില്‍ ഈ വിഷയം സിനിമാ മേഖലയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വന്‍ മാറ്റങ്ങള്‍ക്കും വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Photo

Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News