l o a d i n g

കേരള

ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Thumbnail

മമ്പാട്: മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) സ്ഥാപക പ്രസിഡന്റും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. പി.കെ. അബ്ദുല്‍ ഗഫൂറിന്റെ 42-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് മമ്പാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 'അനാവരണം ചെയ്യപ്പെടാത്ത നവോത്ഥാന നായകന്‍' എന്ന പ്രമേയത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

എംഇഎസ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.പി. ഉബൈദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെയും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളെയും ചടങ്ങില്‍ അനുസ്മരിച്ചു. കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയില്‍ ഡോ. പി.കെ. അബ്ദുല്‍ ഗഫൂറിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് സമ്മേളനം യുഡിഎഫ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ കൊടവണ്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.ടി. അബ്ദുല്ലക്കുട്ടി, മമ്പാട് ഗ്രാമപഞ്ചായത്ത് നടുവക്കാട് വാര്‍ഡ് മെമ്പര്‍ എം.കെ. മുസ്തഫ, ഡോ. അബ്ദുല്‍ സലാം കണ്ണിയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ. ഉണ്ണിമമ്മദ്, ഹെഡ്മാസ്റ്റര്‍ കെ. യാസിര്‍ എന്നിവരും അധ്യാപകരും അനധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു.

Latest News

ജര്‍മ്മനിയില്‍ 20 ഷെഫ് ഒഴിവുകള്‍: നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ്; ജൂണ്‍ 20 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ 20 ഷെഫ് ഒഴിവുകള്‍: നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ്; ജൂണ്‍ 20 വരെ അപേക്ഷിക്കാം
June 15, 2026
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് പ്രചാരണ മാസാചരണം; ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് പ്രചാരണ മാസാചരണം; ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ
June 15, 2026
അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
June 15, 2026
 സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
June 15, 2026
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
June 15, 2026
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
June 15, 2026
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
June 15, 2026
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
June 15, 2026
 ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
June 15, 2026
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026