l o a d i n g

കേരള

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ജൂണ്‍ 15 മുതല്‍, ആശ വര്‍ക്കര്‍മാര്‍ക്ക് 3000 രൂപ കൂട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2026

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികള്‍ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കും. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡല്‍ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക.

ഈ രണ്ട് ഗ്യാരണ്ടികളാണ് ഏറ്റവും ആദ്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള ഗ്യാരണ്ടികള്‍.

'സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയ ആളാണ് ഞാന്‍. ആദ്യത്തെ കാബിനറ്റില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവര്‍ക്ക് വാക്കുകൊടുത്ത ആളാണ് ഞാന്‍. അതിന്റെ ഭാഗമായി, ആദ്യ ഘട്ടമെന്ന് നിലയില്‍ അവര്‍ക്ക് 3000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിക്കുന്നു.' മുഖ്യമന്ത്രി പറഞ്ഞു.

'റിട്ടയര്‍മെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോള്‍ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്നങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഞങ്ങള്‍ തന്നെ സഭയില്‍ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യം മറന്നുപോയിട്ടില്ല എന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്. വലിയ തുകയൊന്നും അല്ലെങ്കിലും, 1000 രൂപയെങ്കിലും വര്‍ധിപ്പിക്കും.' വി.ഡി. സതീശന്‍ പറഞ്ഞു.

'സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ പരിശോധിച്ച ശേഷമാണ് ഈ വര്‍ധനവുകള്‍ വരുത്തിയിട്ടുള്ളത്.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026