l o a d i n g

കേരള

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07% വിജയം; 30,514 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തിയത്. വകുപ്പ് മന്ത്രിക്ക് പകരം ഉദ്യോഗസ്ഥന്‍ ഫലം പ്രഖ്യാപിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 99.5 ശതമാനമായിരുന്നു വിജയശതമാനം.

കേരളത്തിലും ഗള്‍ഫിലുമായി ആകെ 3,059 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. പരീക്ഷ എഴുതിയ 4,14,290 കുട്ടികളില്‍ 4,10,456 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. ആകെ 30,514 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.

സാധാരണയായി മേയ് ആദ്യവാരമാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി, ഈസ്റ്റര്‍, വിഷു തുടങ്ങിയ അവധികള്‍ കാരണം മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ചെറിയ കാലതാമസം നേരിടുകയായിരുന്നു. ജൂണ്‍ ആദ്യ വാരത്തോടെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

വൈകിട്ട് 3.30 മുതല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമായിത്തുടങ്ങും. വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്. സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'സഫലം (Saphalam)' എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഫലം അറിയാം.

വാട്‌സ്ആപ്പ് സൗകര്യം: 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച ശേഷം രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കിയാല്‍ വിശദമായ ഫലം പിഡിഎഫ് രൂപത്തില്‍ മൊബൈലില്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷത്തെ വിജയം. കേരളത്തിലും ഗള്‍ഫിലുമായി 3059 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14,290 കുട്ടികള്‍ പരീക്ഷ എഴുതിയില്‍ 4,10,456 കുട്ടികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026