l o a d i n g

ഇന്ത്യ

ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്; രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്

Thumbnail

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് (എ.എ.പി) വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് പാര്‍ട്ടിയില്‍ പിളര്‍പ്പ്. രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരടക്കമുള്ള മൂന്നില്‍ രണ്ട് ഭാഗം എം.പിമാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് അംഗങ്ങളും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകള്‍ പാലിച്ച് ബിജെപിയില്‍ ലയിക്കുകയാണെന്നും രാഘവ് ചദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറുന്നത് അരവിന്ദ് കെജ്രിവാളിനും എ.എ.പിക്കും ദേശീയ തലത്തില്‍ വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

രാജ്യസഭയിലെ മൂന്നില്‍ രണ്ട് ഭാഗം എം.പിമാരും ലയിക്കുന്നതിനാല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന. രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളാണ് നീക്കത്തിന് പിന്നിലുള്ളത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആപ്പിന്, പാര്‍ലമെന്റിലെ ഈ പിളര്‍പ്പ് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

''എന്റെ ചോരയും നീരും നല്‍കി വളര്‍ത്തിയ, 15 വര്‍ഷത്തെ എന്റെ യൗവനം സമര്‍പ്പിച്ച ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അതിന്റെ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചിരിക്കുകയാണ്. പാര്‍ട്ടി ഇപ്പോള്‍ രാജ്യത്തിനു വേണ്ടിയല്ല, മറിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ശരിയായ പാര്‍ട്ടിയിലല്ല എന്ന് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതിനാല്‍ എഎപിയില്‍ നിന്ന് അകന്ന് ജനങ്ങളിലേക്ക് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു'' -രാഘവ് ഛദ്ദ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന പാര്‍ട്ടി ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് ഛദ്ദ ആരോപിച്ചു.

രാജ്യസഭയിലെ ആകെ 10 എഎപി എംപിമാരില്‍ മൂന്നില്‍ രണ്ട് ഭാഗവും (7 പേര്‍) ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭരണഘടനാപരമായ ലയന വ്യവസ്ഥകള്‍ പാലിക്കുന്നതിനാല്‍ ഇവര്‍ക്ക് എംപി സ്ഥാനം നഷ്ടമാകില്ല. ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാള്‍, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നീ പ്രമുഖരും ബിജെപിയിലേക്ക് നീങ്ങുന്ന സംഘത്തിലുണ്ടെന്ന് ഛദ്ദ വ്യക്തമാക്കി. ബിജെപിയില്‍ എത്തിയ രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026