റാബിക്: റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിയുടെ 2026-2028 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ രണ്ടിന് റാബിക് ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലും കുടുംബ സംഗമത്തിലുമായിരുന്നു തെരഞ്ഞെടുപ്പ്. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ പുതിയ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സഹദ് ദാരിമി (പ്രസിഡന്റ്), അബ്ദുല്‍ റഷീദ്, അബ്ദുസ്സലാം (വൈസ് പ്രസിഡന്റുമാര്‍), അക്ബര്‍ അലി (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം സ്വലാഹി, നിസാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദലി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. മുജീബ്, മുഹമ്മദ് റമീസ്, അന്‍വര്‍, സ്വാലിഹ് അമീന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
റാബിക് ജാലിയാത്ത് ദാഈ സഹദ് ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം റാബിക് ജാലിയാത്ത് മുദീര്‍ ത്വലാഹുല്‍ വഹീദി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ശിഹാബ് സലഫി എടക്കര മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി നൂരീഷാ വള്ളിക്കുന്ന്, ദാഈ ഇസ്സുദ്ദീന്‍ സ്വലാഹി, നിച്ച് ഓഫ് ട്രൂത്ത് കണ്‍വീനര്‍ ഷാഫി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഷീദ് എളമരം സ്വാഗതവും ഇബ്രാഹിം സ്വലാഹി നന്ദിയും പറഞ്ഞു. മേഖലയിലെ നിരവധി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Related News