അബുദാബി: മലപ്പുറം പെരുമ്പടപ്പ് പുത്തന്‍ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയില്‍ ഉറക്കത്തിനിടെ മരിച്ചു. അബുദാബി എല്‍ എല്‍ എച്ച് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തെ അഹല്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി എല്‍ എല്‍ എച്ച് ആശുപത്രിക്ക് കീഴില്‍ എന്‍എംഡിസിയുടെ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
പിതാവ് മുഹമ്മദലി. ജിദ്ദയില്‍ ജോലി ചെയ്യുന്ന വേങ്ങര സ്വദേശി കെ.കെ ലത്തീഫ് ഹാജിയുടെ മകള്‍ മസ്‌നയാണ് ഭാര്യ. മക്കള്‍ ഫാത്തിമ, മഹ്‌സ മറിയം, തനൂന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കോടത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News