l o a d i n g

കായികം

ജിസാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

Thumbnail

ജിസാന്‍: വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് (JPCL) ചാമ്പ്യന്‍സ് ട്രോഫി 2025-26 സീസണില്‍ സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. 14 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിലെ ആവേശകരമായ ഫൈനലില്‍ അല്‍ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് സൂപ്പര്‍ ഏഷ്യ കിരീടം ചൂടിയത്.

ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അല്‍ അസ്വാദ് നിശ്ചിത 20 ഓവറില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ്ബ് 13.3 ഓവറില്‍ ലക്ഷ്യം മറികടന്ന് ഉജ്ജ്വല വിജയം കൈവരിച്ചു. 67 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സുബൈര്‍ ബട്ടിനെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറിയുമായ ഹാരിസ് കല്ലായി മുഖ്യാതിഥിയായിരുന്നു. സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ്ബിന് വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും, അല്‍ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും അദ്ദേഹം സമ്മാനിച്ചു.

മറ്റ് ട്രോഫികള്‍ ജെ.പി.സി.എല്‍ ഭാരവാഹികളായ ഖിസ്രുഖാന്‍ ബഹ്ലൂല്‍, മുഹമ്മദ് മുസ്തഫ ബെയ്ഗ്, ജമാല്‍ പത്തപ്പിരിയം, കമാല്‍ എന്നിവര്‍ വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകളെയും കായികതാരങ്ങളെയും അവരുടെ മികച്ച പ്രകടനത്തിന് ക്ലബ്ബ് ഭാരവാഹികളും അതിഥികളും അഭിനന്ദിച്ചു.

Latest News

യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
June 15, 2026
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
June 14, 2026
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
 ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
June 14, 2026
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
June 14, 2026
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
June 14, 2026