l o a d i n g

ഗൾഫ്

ഇറാന്‍ പിടിച്ചെടുത്തതില്‍ ഇന്ത്യയിലേക്ക് വന്ന കപ്പലും

Thumbnail

മുംബൈ- ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇന്ന് പിടിച്ചെടുത്ത രണ്ട് കപ്പലുകളില്‍ ഗുജറാത്തിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലും ഉള്‍പ്പെടുന്നു. പനാമ ഫ്‌ളാഗ് ചെയ്ത 'എം.എസ്.സി ഫ്രാന്‍സെസ്‌ക', ലൈബീരിയന്‍ ഫ്‌ലാഗ് ചെയ്ത 'എപ്പമിനോണ്ടസ്' എന്നീ കപ്പലുകളാണ് ഇറാന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ 'എപ്പമിനോണ്ടസ്' എന്ന കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് മാരിടൈം ഡാറ്റ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം ഉണ്ടായിരിക്കുന്നത്.ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ച മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേന വെടിവെയ്പ്പ് നടത്തിയതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഇതില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള 'യൂഫോറിയ' എന്ന കപ്പല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. കപ്പലുകള്‍ക്ക് ആവശ്യമായ അനുമതി പത്രങ്ങള്‍ ഇല്ലായിരുന്നുവെന്നും നാവിഗേഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ച് സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നുമാണ് ഇറാന്റെ ആരോപണം. റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു കപ്പലിന്റെ നിയന്ത്രണ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകള്‍ തടഞ്ഞുകൊണ്ട് അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തിന് പകരമായാണ് ഇറാന്റെ ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ആഴ്ചയും ഇന്ത്യയുടെ പതാകയേന്തിയ രണ്ട് കപ്പലുകള്‍ ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. ലോകത്തെ പ്രധാന ഊര്‍ജ്ജ ഇടനാഴിയായ ഹോര്‍മുസില്‍ ഇറാന്‍ പിടിമുറുക്കിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുത്തനെ ഉയരുകയും ആഗോള വിതരണ ശൃംഖല പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്.

Latest News

കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
April 23, 2026
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ
April 23, 2026
 ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല: രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തു; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല: രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തു; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു
April 23, 2026
ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തണല്‍ ജിദ്ദയുടെ സ്‌നേഹസംഗമം
ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തണല്‍ ജിദ്ദയുടെ സ്‌നേഹസംഗമം
April 22, 2026
പെന്‍ഷനായിട്ട് മൂന്നുകൊല്ലം, തച്ചങ്കരിയുടെ കാറില്‍ ഇപ്പോഴുമുണ്ട് ഔദ്യോഗിക നക്ഷത്രം
പെന്‍ഷനായിട്ട് മൂന്നുകൊല്ലം, തച്ചങ്കരിയുടെ കാറില്‍ ഇപ്പോഴുമുണ്ട് ഔദ്യോഗിക നക്ഷത്രം
April 22, 2026
ഇ.ഡി റെയ്ഡിനിടെ ഇടപെട്ടു, മമതക്കെതിരെ സുപ്രീം കോടതി
ഇ.ഡി റെയ്ഡിനിടെ ഇടപെട്ടു, മമതക്കെതിരെ സുപ്രീം കോടതി
April 22, 2026
മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചു, ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചു, ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
April 22, 2026
ഇറാന്‍ പിടിച്ചെടുത്തതില്‍ ഇന്ത്യയിലേക്ക് വന്ന കപ്പലും
ഇറാന്‍ പിടിച്ചെടുത്തതില്‍ ഇന്ത്യയിലേക്ക് വന്ന കപ്പലും
April 22, 2026
മിനായിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്-ഉംറ മന്ത്രി
മിനായിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്-ഉംറ മന്ത്രി
April 22, 2026
ഹറമിലെ തിരക്ക് ഇനി വിരല്‍ത്തുമ്പില്‍; പുതിയ ഡിജിറ്റല്‍ സേവനവുമായി സൗദി അറേബ്യ
ഹറമിലെ തിരക്ക് ഇനി വിരല്‍ത്തുമ്പില്‍; പുതിയ ഡിജിറ്റല്‍ സേവനവുമായി സൗദി അറേബ്യ
April 22, 2026