l o a d i n g

സാംസ്കാരികം

ലോക റെക്കോര്‍ഡ് തിളക്കത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി; ഫാത്തിമ സെഹ്റയുടെ 'സേഫ് പ്ലേസ്' ശ്രദ്ധേയമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

റിയാദ്: പ്രവാസ മണ്ണില്‍ നിന്ന് അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും പുതിയ ചരിത്രം രചിച്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഫാത്തിമ സെഹ്റ സമീര്‍. ലോകത്തിലെ ഏറ്റവും വലിയ 'മള്‍ട്ടിനാഷണല്‍ സ്റ്റുഡന്റ് ആന്തോളജി' (Multinational Student Anthology) എന്ന വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ പങ്കാളിയായാണ് ഈ ആലപ്പുഴ കായംകുളം സ്വദേശിനി ആഗോള ശ്രദ്ധ നേടിയത്. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഈ സംരംഭത്തില്‍ പങ്കാളിയായ ഫാത്തിമയെ യുനെസ്‌കോയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും അനുമോദിച്ചു.

'വിസ്പേഴ്സ് ഓഫ് വാന്‍ഡര്‍ലസ്റ്റ്' എന്ന ലോകപ്രശസ്ത സാഹിത്യ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ 'സേഫ് പ്ലേസ്' എന്ന ചെറുകഥയാണ് ഫാത്തിമയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. ജീവിതത്തിലെ ഇരുട്ടിനെ ഭയന്നോടുകയല്ല, മറിച്ച് പ്രതിസന്ധികള്‍ക്കിടയിലും വെളിച്ചം കണ്ടെത്താന്‍ ശീലിക്കണമെന്ന ഉദാത്തമായ സന്ദേശമാണ് ഈ കഥ പങ്കുവെക്കുന്നത്. ദുഃഖങ്ങളെയും വെല്ലുവിളികളെയും ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ച്, അവയ്ക്കിടയില്‍ തളരാതെ മുന്നേറുമ്പോഴാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും കൈവരുന്നതെന്ന് ഫാത്തിമ തന്റെ രചനയിലൂടെ അടിവരയിടുന്നു.

60 രാജ്യങ്ങളില്‍ നിന്നുള്ള 66 യുവ എഴുത്തുകാര്‍ അണിനിരന്ന ഈ അപൂര്‍വ്വ പുസ്തകം കഴിഞ്ഞ നവംബറില്‍ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പ്രകാശനം ചെയ്തത്. വിവിധ രാജ്യങ്ങളിലെ ആചാരങ്ങള്‍, സംസ്‌കാരം, പൈതൃകം എന്നിവ കോര്‍ത്തിണക്കിയ ഈ കൃതി കണ്ണൂര്‍ സ്വദേശി എം.ഒ. രഘുനാഥാണ് ഒരു വര്‍ഷമെടുത്തു തയ്യാറാക്കിയത്. യുവതലമുറയുടെ സര്‍ഗ്ഗവൈഭവത്തിന്റെ ഉജ്ജ്വല പ്രതീകമായി ഈ സമാഹാരം വിലയിരുത്തപ്പെടുന്നു.

റിയാദിലെ റൊയ്ബെക് ട്രാവല്‍സ് മാനേജര്‍ സമീര്‍ കാസിം കോയയുടെയും അധ്യാപികയും എഴുത്തുകാരിയുമായ നിഖില സമീറിന്റെയും മകളാണ് ഫാത്തിമ സെഹ്റ. റിയാദില്‍ പ്ലസ് ടു വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാത്തിമ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ഹാഫിള കൂടിയാണ്. നിലവില്‍ ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ ഇവര്‍ ചിത്രകലയിലും അറബിക് കാലിഗ്രഫിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സഹല സമീര്‍, സിമാം ബിന്‍ സമീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026