l o a d i n g

ഗൾഫ്

ദമ്മാമില്‍ പെന്റിഫ് - പി.ബി.ഡി.എ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 14, 2026

ദമ്മാം: പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ ഫോറവും പീപ്പിള്‍സ് ബ്ലഡ് ഡോണേഷന്‍ ആര്‍മിയും സംയുക്തമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം ഒതൈം മാളിലെ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ക്യാമ്പില്‍ സന്നദ്ധരായി എത്തിയത് ശ്രദ്ധേയമായി. റമദാന്‍ മാസത്തിന് ശേഷം രക്തശേഖരണത്തില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ വലിയ സഹായമാകുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

പെന്റിഫ് പ്രസിഡന്റ് റഷീദ് നാലകത്ത്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ പെരിഞ്ചീരി, നൗഷാദ് പെരിന്തല്‍മണ്ണ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പി.ബി.ഡി.എ സൗദി അറേബ്യ ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിനാജ് ക്യാമ്പിന്റെ ഏകോപനം നിര്‍വഹിച്ചു. ക്യാമ്പ് സുഗമമായി നടത്തുന്നതിനായി നിരവധി വളന്റിയര്‍മാര്‍ പ്രവര്‍ത്തിച്ചു.

രക്തദാനത്തിനായി എത്തിയവര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. ദാതാക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവര്‍ക്കായി റിഫ്രഷ്‌മെന്റുകളും സജ്ജമാക്കിയിരുന്നു. സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും കൂടുതല്‍ ആളുകളെ ഈ മഹത്തായ സേവനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഭാവിയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026