l o a d i n g

ഗൾഫ്

സൗദിയില്‍ സൂപ്പര്‍ പ്രീമിയം പെട്രോളിന് വില കൂടി: 98 ഒക്ടേന്‍ ഇന്ധനത്തിന് പുതിയ നിരക്ക് പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

ജിദ്ദ- സൗദി അരാംകോ ഏപ്രില്‍ മാസത്തെ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്ന 98 ഒക്ടേന്‍ പെട്രോളിന്റെ വില ലിറ്ററിന് 2.94 റിയാലില്‍ നിന്ന് 3.83 റിയാലായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മറ്റ് ഇന്ധനങ്ങളുടെ വിലയില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയിട്ടുണ്ട്.

91 ഒക്ടേന്‍ പെട്രോളിന് 2.18 റിയാലും 95 ഒക്ടേന്‍ പെട്രോളിന് 2.33 റിയാലുമാണ് നിലവിലെ നിരക്ക്. ഇവയ്ക്ക് പുറമെ ഡീസലിന് ലിറ്ററിന് 1.79 റിയാലും മണ്ണെണ്ണയ്ക്ക് 1.59 റിയാലും എന്ന പഴയ നിരക്ക് തന്നെ ഏപ്രിലിലും തുടരുമെന്ന് അരാംകോ വ്യക്തമാക്കി.

സാധാരണ വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള ഇന്ധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇന്ധന ഓപ്ഷനുകള്‍ നല്‍കുന്നതിനും ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യം കൊണ്ടുവരുന്നതിനുമായാണ് കഴിഞ്ഞ ജനുവരിയില്‍ അരാംകോ 98 ഒക്ടേന്‍ പെട്രോള്‍ വിപണിയിലിറക്കിയത്. വിപണിയിലുള്ള മറ്റ് ഉല്‍പ്പന്നങ്ങളെ ബാധിക്കാത്ത രീതിയില്‍ ഒരു അധിക ഓപ്ഷനായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കാറുകള്‍ക്കും അത്യാധുനിക എഞ്ചിനുകള്‍ക്കുമാണ് ഈ ഇന്ധനം കൂടുതല്‍ അനുയോജ്യം. ആദ്യ ഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ മെട്രോ നഗരങ്ങളിലും അവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമാണ് 98 ഒക്ടേന്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇത്തരം ഇന്ധനം ആവശ്യമുള്ള വാഹനങ്ങള്‍ പ്രധാനമായും ഈ നഗരങ്ങളിലായതിനാലാണ് ഇവിടങ്ങളില്‍ മാത്രം തുടക്കം കുറിച്ചത്. ഭാവിയിലെ ആവശ്യകത വിലയിരുത്തിയ ശേഷം മറ്റ് ഇടങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026