ദമാം: ഉംറ നിര്‍വഹിക്കാനായി ദമാമില്‍ നിന്നും മക്കയിലേക്ക് പോയ മലയാളി യുവാവ് അബ്‌ഖൈഖില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി മുഹമ്മദ് ഷമീര്‍ (38) ആണ് മരിച്ചത്. ദമാമിലെ റസ്തനൂറയിലാണ് ജോലി ചെയ്തിരുന്നത്.
യാത്രയ്ക്കിടെ അബ്‌ഖൈഖിലെ സലാസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്‌ഖൈഖ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍പൂര്‍ത്തിയാക്കി അല്‍ഖോബാറില്‍ ഖബറടക്കും. സഹായത്തിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പി.എന്‍ തങ്ങള്‍കുട്ടിയുടെയും സജീദയുടെയും മകനാണ്. ഭാര്യയും രണ്ടും കുട്ടികളുമുണ്ട്.
Related News